കൽപറ്റ ∙ വാഹനങ്ങളുടെ ഗ്ലാസുകളിൽ നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സൺ കൺട്രോൾ ഫിലിം ആണെങ്കിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്ന ഹൈക്കോടതി വിധി വന്നതോടെ വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിച്ച് നൽകുന്ന കടകൾ സജീവമായി തുടങ്ങി. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വാഹനങ്ങളുടെ ഗ്ലാസുകളിൽ നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സൺ കൺട്രോൾ ഫിലിം ആണെങ്കിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്ന ഹൈക്കോടതി വിധി വന്നതോടെ വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിച്ച് നൽകുന്ന കടകൾ സജീവമായി തുടങ്ങി. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളിൽ 50 ശതമാനവും പ്രകാശം കടന്നു പോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിച്ചാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്ന് കാണിച്ച് കഴിഞ്ഞ 12നാണു ഹൈക്കോടതി ഉത്തരവിറങ്ങിയത്.

കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സൺ കൺട്രോൾ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.വിധി വന്നതോടെ കൂളിങ് ഫിലിം ഒട്ടിക്കാനായി എത്തുന്നവരുടെ എണ്ണം കൂടി. 1500 രൂപ മുതൽ 13,000 രൂപ വരെയാണ് കൂളിങ് ഫിലിം ഒട്ടിക്കാനുള്ള ചെലവ്. ഹീറ്റ് റിജക‍്ഷൻ, വിസിബിൾ ലൈറ്റ് ട്രാൻസ്മിഷൻ, യുവി റേ റിജക‍്ഷൻ എന്നിവയ്ക്ക് അനുസരിച്ചാണ് വിലയിൽ മാറ്റം വരുന്നത്.

ADVERTISEMENT

ചൂടിൽ നിന്നുള്ള രക്ഷയാണ് ഇതുവഴിയുള്ള പ്രധാന ലക്ഷ്യം. രാത്രി എതിരെ നിന്നു വരുന്ന വാഹനങ്ങളുടെ ശക്തമായ ഹെഡ്‍ലൈറ്റിന്റെ തീവ്രത കുറയ്ക്കാനും സൂര്യന്റെ ചൂട് നേരിട്ടേൽക്കുന്നത് കാരണമുണ്ടാകുന്ന അലർജി ചെറുക്കാനും ഇത്തരം ഫിലിമുകൾ സഹായിക്കുമെന്ന് വാഹന ഉടമകൾ പറയുന്നു. സൺ ഗ്ലാസ് ഫിലിം ഉൽപാദിപ്പിക്കുന്ന കമ്പനികൾ തന്നെ വേണം ഇവ കാറുകളിൽ ഒട്ടിക്കേണ്ടതെന്ന നിയമവും മുൻപ് നിലവിലുണ്ടായിരുന്നു. ഹൈക്കോടതിയിൽ മോട്ടർ വാഹനവകുപ്പ് ഈ വാദം വീണ്ടും ആവർത്തിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

English Summary:

A recent Kerala High Court verdict declared that authorities cannot penalize vehicles with sun control film that adheres to prescribed light transmission standards. This decision has sparked a surge in sun control film installations in Kalpetta, offering car owners relief from heat, glare, and harmful UV rays.