റോഡും തകർന്നു, പൈപ്പും പൊട്ടി; എന്നിട്ടും നന്നാക്കാൻ നേരമായില്ല
മണൽവയൽ ∙ പൂതാടി പഞ്ചായത്തിൽ പൂർണമായും തകർന്നടിഞ്ഞ റോഡും പൊട്ടിയ പൈപ്പും നന്നാക്കാതെ അധികൃതർ. വനാതിർത്തി ഗ്രാമങ്ങളെ പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഇരുളം - മണൽവയൽ റോഡും ഈ റോഡിൽ ഇരുളം അമ്പലപ്പടിയിലെ പൊട്ടിയ പൈപ്പും നന്നാക്കാൻ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

മണൽവയൽ ∙ പൂതാടി പഞ്ചായത്തിൽ പൂർണമായും തകർന്നടിഞ്ഞ റോഡും പൊട്ടിയ പൈപ്പും നന്നാക്കാതെ അധികൃതർ. വനാതിർത്തി ഗ്രാമങ്ങളെ പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഇരുളം - മണൽവയൽ റോഡും ഈ റോഡിൽ ഇരുളം അമ്പലപ്പടിയിലെ പൊട്ടിയ പൈപ്പും നന്നാക്കാൻ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. റോഡ് കൃത്യമായ ഇടവേളകളിൽ നവീകരണ പ്രവൃത്തികൾ നടത്താത്തതും പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നതും ഓവുചാലുകൾ ഇല്ലാത്തതുമാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു കാരണം. അമ്പലപ്പടി മുതൽ കല്ലോണിക്കുന്ന് വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ടാറിങ് കണികാണാൻ പോലുമില്ലാത്ത അവസ്ഥയാണ്.
കല്ലോണിക്കുന്ന് മുതൽ മണൽവയൽ വരെയുള്ള ഭാഗത്തെ കുഴികൾ ഒരു വർഷം മുൻപ് അടച്ചെങ്കിലും ഇപ്പോൾ അതും തകർന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിൽ കല്ലോണിക്കുന്നു മുതൽ ഇരുളം അമ്പലപ്പടി വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം പൂർണമായും തകർന്ന് വലിയ കുണ്ടും കുഴികളും രൂപപ്പെട്ടതിനാൽ ചെറിയ വാഹനങ്ങളുടെ അടിതട്ടുന്നു. മണൽവയൽ അടക്കമുള്ള പ്രദേശത്തു നിന്ന് അടുത്ത പ്രധാന ടൗണായ ഇരുളത്തേക്ക് എത്താനുള്ള ഏക റോഡു കൂടിയാണിത്. പഞ്ചായത്തിലെ പ്രധാന പാതയിലെ വലിയ കുഴികളെങ്കിലും അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പഞ്ചായത്തിനു മുന്നിൽ സമരം നടത്തിയെങ്കിലും അധികൃതരുടെ കണ്ണു തുറന്നില്ല.