പേര് തന്ന ഈട്ടി ഇന്നു തലവേദന
പരപ്പനങ്ങാടി∙ കോളേരി – ഇരുളം റോഡിൽ ഈട്ടിക്കവലയിലെ ഉണങ്ങിയ ഈട്ടിമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു.പരപ്പനങ്ങാടിക്ക് സമീപത്തെ പ്രദേശത്തിന് ഈട്ടിക്കവല എന്ന് പേര് വരാൻ ഇടയാക്കിയ പാതയോരത്തെ വലിയ ഈട്ടിമരമാണ് ഇന്ന് ഉണങ്ങി ഏതുസമയവും നിലംപതിക്കാറായ അവസ്ഥയിലുള്ളത്. ഉണങ്ങിയ ഈ മരത്തിന്റെ കൊമ്പുകൾ പലപ്പോഴായി

പരപ്പനങ്ങാടി∙ കോളേരി – ഇരുളം റോഡിൽ ഈട്ടിക്കവലയിലെ ഉണങ്ങിയ ഈട്ടിമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു.പരപ്പനങ്ങാടിക്ക് സമീപത്തെ പ്രദേശത്തിന് ഈട്ടിക്കവല എന്ന് പേര് വരാൻ ഇടയാക്കിയ പാതയോരത്തെ വലിയ ഈട്ടിമരമാണ് ഇന്ന് ഉണങ്ങി ഏതുസമയവും നിലംപതിക്കാറായ അവസ്ഥയിലുള്ളത്.
ഉണങ്ങിയ ഈ മരത്തിന്റെ കൊമ്പുകൾ പലപ്പോഴായി റോഡിലേക്ക് വീണെങ്കിലും ആർക്കും പരുക്കേറ്റില്ലെന്നത് ആശ്വാസം.അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ കാലവർഷത്തിനു മുൻപ് മുറിച്ചുനീക്കണമെന്ന് ഉത്തരവ് ഉണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും ചില പച്ച മരങ്ങൾ മുറിച്ചതല്ലാതെ ഏതുനിമിഷവും വീഴാവുന്ന നിലയിൽ പാതയോരത്ത് ഉണങ്ങി അപകടഭീഷണിയുയർത്തി നിൽക്കുന്ന വൻമരങ്ങൾ മുറിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.