കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവും കുട്ടികൾക്കെതിരായ അതിക്രമവും തടയും
കൽപറ്റ ∙ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവും കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങളും തടയുന്നതിനു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) രൂപീകരിച്ചു ജില്ലാ ഭരണകൂടം. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനു ഹൈക്കോടതിയുടെ നിർദേശ പ്രകാരം തയാറാക്കിയതാണ് എസ്ഒപി പദ്ധതി.

കുട്ടികളോടു ചേർന്നു പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ വകുപ്പുകളുടെയും എൻജിഒകളുടെയും സഹകരണവും സംവിധാനവും ഏകോപിപ്പിക്കുന്നതോടൊപ്പം വിദ്യാലയ പരിസരങ്ങളിൽ ശക്തമായ പരിശോധനയും ബോധവൽക്കരണവും നടത്തിയുള്ള പ്രവർത്തനമാണു ലക്ഷ്യമിടുന്നത്. പിടിഎ പ്രസിഡന്റ് ചെയർമാനും പ്രധാനാധ്യാപകൻ/പ്രിൻസിപ്പൽ കൺവീനറുമായി സ്കൂൾതല ജാഗ്രതാ സമിതി മുഴുവൻ വിദ്യാലയങ്ങളിലും രൂപീകരിക്കുന്നതാണ് ആദ്യപടി.
വിദ്യാർഥി പ്രതിനിധി പ്രസിഡന്റായി വിദ്യാലയങ്ങളിൽ രൂപീകരിച്ച ആന്റി നർകോട്ടിക് ക്ലബ്ബുകൾ വഴി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തും.സർക്കാർ വകുപ്പുകളിലെയും സൗജന്യ സേവന സന്നദ്ധത അറിയിച്ച എല്ലാ സർക്കാരിതര സംഘടനകളിലെയും കൗൺസിലർമാരുടെയും പാനൽ തയാറാക്കി കൗൺസിലർമാർക്കു പരിശീലനം നൽകും. കുട്ടികൾക്കിടയിലെ സ്വഭാവ വ്യതിയാനങ്ങൾ എളുപ്പത്തിൽ മനസ്സിലാവുന്നതു ക്ലാസ് അധ്യാപകർക്കായതിനാൽ മുഴുവൻ വിദ്യാലയങ്ങളിലെയും നോഡൽ ഓഫിസറെ പരിശീലനം നൽകി റിസോഴ്സ് അധ്യാപകനാക്കി മുഴുവൻ ക്ലാസ് അധ്യാപകർക്കും പരിശീലനം നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചു.
ജില്ലാതല ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കലക്ടർ കൺവീനറുമായ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. കലക്ടർ ഡി.ആർ.മേഘശ്രീ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും വിമുക്തി ജില്ലാ മാനേജരുമായ എ.ജെ.ഷാജി, ഗവ.പ്ലീഡർ എം.കെ.ജയപ്രമോദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ്, ഡിവൈഎസ്പിമാരായ എം.കെ.ഭരതൻ, എം.കെ.സുരേഷ് കുമാർ, വയനാട് ഗവ. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ.ദയാൽ നാരായണൻ, ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.പ്രിയ സേനൻ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ആർ.ശരത്ചന്ദ്രൻ, സിഡബ്ല്യുസി ചെയർമാൻ കെ.ഇ.ജോസ്, ജില്ലാ ശിശു സംരക്ഷണ ഓഫിസർ കാർത്തിക അന്ന തോമസ് എന്നിവർ പ്രസംഗിച്ചു.
വിമുക്തിയുടെ സേവനം ഉപയോഗിക്കാം
എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു വയനാട് മെഡിക്കൽ കോളജിൽ ആരംഭിച്ച വിമുക്തി ലഹരി മോചന കേന്ദ്രത്തിലെ കൗൺസലിങ്, ചികിത്സ ഉൾപ്പെടെയുളള സേവനങ്ങളും ടോൾഫ്രീ നമ്പറുകൾ ഉപയോഗിച്ചുളള സൗജന്യ സേവനങ്ങളും പൊതു സമൂഹത്തിനു പ്രയോജനപ്പെടുത്താം.
ടോൾഫ്രീ നമ്പറുകൾ: കൗൺസലിങ് : 14405,
പരാതികൾ അറിയിക്കുന്നതിന് : 9447178000
അധ്യാപകർക്കും മറ്റും വിവരങ്ങൾ കൈമാറുന്നതിനുളള
നേർവഴി ; 9656178000, ചൈൽഡ് ലൈൻ : 1098