മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ച് ലീഗ് സമരത്തിന്
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 2 മാസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ദുരന്ത ബാധിതർക്ക് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.ആദ്യപടിയായി, മേപ്പാടി ടൗണിൽ വിശദീകരണ പൊതുയോഗം

കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 2 മാസം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ദുരന്ത ബാധിതർക്ക് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി, മേപ്പാടി ടൗണിൽ വിശദീകരണ പൊതുയോഗം നടത്തുമെന്നു മുസ്‌ലിം ലീഗ് കൽപറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ടി.ഹംസ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ.അഷ്റഫ് എന്നിവർ അറിയിച്ചു.
ദുരന്തബാധിതർക്ക് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 10,000 രൂപ ഇനിയും 250ലധികം കുടുംബങ്ങൾക്ക് ലഭിക്കാനുണ്ട്. വെള്ളാർമല വില്ലേജിലെ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തിര ധനസഹായം ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. വാടക വീടുകളിലേക്കും ബന്ധു വീടുകളിലേക്കും താമസം മാറിയ മുഴുവൻ കുടുംബങ്ങൾക്കും കൃത്യമായി വാടക ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ടൗൺഷിപ് സ്ഥാപിച്ച് ദുരന്ത ബാധിതരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്.
എന്നാൽ, സർക്കാർ ഇതുവരെ രൂപരേഖ പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ അടിയന്തരമായി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് പുനരധിവാസം കാലതാമസം കൂടാതെ നടപ്പാക്കണം.തിരച്ചിൽ പുനരാരംഭിക്കുകയോ അല്ലെങ്കിൽ ഔദ്യോഗികമായി തിരച്ചിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയോ ചെയ്യണം. കാണാതായ 47 പേർ മരിച്ചതായി കണക്കാക്കി അവർക്ക് മരണ സർട്ടിഫിക്കറ്റുകൾ അനുവദിക്കണം. അവരുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണം. ദുരന്തമുഖത്ത് കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ മേപ്പാടി പഞ്ചായത്ത് ഭരണസമിതിയെ മാറ്റി നിർത്തുന്ന സമീപനമാണ് സർക്കാരും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത്. ദുരന്തമുഖത്തുള്ള സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കുന്നതിനായി സിപിഎം വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും ഇവർ ആരോപിച്ചു.