വിനോദയാത്രയ്ക്കിടെ അപമര്യാദ; അധ്യാപകർക്കെതിരെ സമരം നടത്തി
പുൽപള്ളി ∙ പഴശ്ശിരാജാ കോളജിൽ നിന്നു വിനോദയാത്രയ്ക്കു പോയ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം നടത്തി. കെഎസ്‌യുവും എസ്എഫ്ഐയും നടത്തിയ സമരത്തിനൊടുവിൽ ആരോപണ വിധേയരായ അധ്യാപകരെ ചുമതലകളിൽ നിന്നൊഴിവാക്കിയതായി മാനേജ്മെന്റ് അറിയിച്ചു. 28ന് ആണ്

പുൽപള്ളി ∙ പഴശ്ശിരാജാ കോളജിൽ നിന്നു വിനോദയാത്രയ്ക്കു പോയ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം നടത്തി. കെഎസ്‌യുവും എസ്എഫ്ഐയും നടത്തിയ സമരത്തിനൊടുവിൽ ആരോപണ വിധേയരായ അധ്യാപകരെ ചുമതലകളിൽ നിന്നൊഴിവാക്കിയതായി മാനേജ്മെന്റ് അറിയിച്ചു. 28ന് ആണ് കോളജിലെ രണ്ടാംവർഷ വിദ്യാർഥികളെ കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കു കൊണ്ടുപോയത്.
യാത്രയ്ക്കിടെ വിദ്യാർഥികളോടും അധ്യാപികയോടും രണ്ട് അധ്യാപകർ അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് വിദ്യാർഥികൾ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇന്നലെ പിടിഎയും പ്രശ്നത്തിലിടപെട്ടു. തുടർന്നാണ് ആരോപണ വിധേയരെ അന്വേഷണ വിധേയമായി ചുമതലകളിൽ നിന്നുമാറ്റിനിർത്താനും തുടർനടപടിക്കു ശുപാർശ ചെയ്യാനും മാനേജ്മെന്റ് തീരുമാനിച്ചത്.