വന്യജീവി വാരാഘോഷം: ആനകളെ മധുരമൂട്ടി
ബത്തേരി ∙ മുത്തങ്ങ ആനപ്പന്തിയിലെ താപ്പാനകൾക്കും കുങ്കിയാനകൾക്കും മധുരം നിറഞ്ഞ ഊട്ട്. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചാണ് ഗജയൂട്ട് നടന്നത്. വൈൽഡ് ലൈഫ് വാർഡനൊപ്പം ജില്ലാ പൊലീസ് മേധാവിയും സബ് കലക്ടറും എത്തിയ മുത്തങ്ങ പന്തിയിലേക്ക് ആനയൂട്ട് കാണാൻ സഞ്ചാരികളെയും പ്രവേശിപ്പിച്ചു.ശർക്കര, കരിമ്പ്,

ബത്തേരി ∙ മുത്തങ്ങ ആനപ്പന്തിയിലെ താപ്പാനകൾക്കും കുങ്കിയാനകൾക്കും മധുരം നിറഞ്ഞ ഊട്ട്. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചാണ് ഗജയൂട്ട് നടന്നത്. വൈൽഡ് ലൈഫ് വാർഡനൊപ്പം ജില്ലാ പൊലീസ് മേധാവിയും സബ് കലക്ടറും എത്തിയ മുത്തങ്ങ പന്തിയിലേക്ക് ആനയൂട്ട് കാണാൻ സഞ്ചാരികളെയും പ്രവേശിപ്പിച്ചു. ശർക്കര, കരിമ്പ്, പഴവർഗങ്ങൾ എന്നിവയ്ക്കൊപ്പം മുതിരയും ചോറുമടക്കം ഇരുപതോളം വിഭവങ്ങളടങ്ങിയ ഊട്ടാണ് നടത്തിയത്. ആനയൂട്ടിന് മുന്നോടിയായി പന്തിയിലെ 11 ആനകളെയും കുളിപ്പിച്ച് ഗജപൂജ നടത്തിയിരുന്നു.
ഫോറസ്റ്റ് വെറ്ററിനറി സർജന്റെ നിർദേശ പ്രകാരം തയാറാക്കിയ മുതിര, റാഗി, അവിൽ, മുത്താറി, ഗോതമ്പ്, അരി, ചോളം എന്നിവയടങ്ങിയ ഭക്ഷണമാണ് ആദ്യം നൽകിയത്. തുടർന്ന് ശർക്കര, ഈത്തപ്പഴം, കരിമ്പ്, തണ്ണിമത്തൻ, കൈതച്ചക്ക, ചെറുപഴം, ആപ്പിൾ, നേന്ത്രപ്പഴം തുടങ്ങിയവും നൽകി. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ആനയൂട്ടിന് തുടക്കം കുറിച്ചു.ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, സബ് കലക്ടർ മിസൽ സാഗർ ഭരത് എന്നിവരും സഞ്ചാരികളും അതിഥികളായി ആനയൂട്ട് വീക്ഷിച്ചു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരായ ഐ.സി.സഞ്ജയ്കുമാർ, ജെ.കെ.സുധിൻ, എലിഫന്റ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ.വി. ബിജു, വെറ്ററിനറി സർജൻ ഡോ. എം. അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.