താമരശ്ശേരി∙ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ 6, 7, 8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്‌ന്നു പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം. തിങ്കളാഴ്ച മുതൽ 11 വരെ പകൽ സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യഘട്ടമായി ഞായറാഴ്ച  6, 7, 8 വളവുകളിലെ കുഴികൾ അടച്ചു. 2–ാം ഘട്ടമായി ചുരം റോഡിൽ റീടാറിങ് നടത്തും. കാലാവസ്ഥ അനുകൂലമായാൽ റീടാറിങ് പ്രവൃത്തി ചൊവ്വാഴ്ച ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവൃത്തി നടത്തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. വളവുകളിൽ കുഴി രൂപപ്പെട്ടതോടെ ചരക്ക് ലോറികൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ വളവ് കടന്നുപോരാൻ ബുദ്ധിമുട്ടുകയാണ്.

ADVERTISEMENT

കഴിഞ്ഞ ആഴ്ച വളവിൽ ലോറി മറിഞ്ഞ് 5 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വലിയ ലോറികൾ വളവുകൾ കടന്നുപോകാൻ കൂടുതൽ സമയം എടുക്കുന്നതോടെയാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഇന്റർലോക്ക് പാകിയ വളവുകളൊഴികെ ബാക്കിയുള്ള വളവുകളെല്ലാം തകർന്നു. ഇതിൽ 6, 7, 8 വളവുകളാണ് കൂടുതൽ തകർന്നത്. മഴക്കാലമായതോടെ ലക്കിടി മുതൽ താഴെ ഒന്നാം വളവ് വരെ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. ടിപ്പർ ലോറികളുടെ എണ്ണം വർധിച്ചതും കൂടുതൽ സഞ്ചാരികൾ എത്താൻ തുടങ്ങിയതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. പൂജ അവധിക്ക് മുൻപായി പണികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

English Summary:

Thamarassery Ghat Road is undergoing crucial repairs to address potholes and damaged sections, leading to traffic regulations for large vehicles. The work aims to improve safety and traffic flow, particularly at curves 6, 7, and 8.