തെരുവുനായ് വലയത്തിൽ പുൽപള്ളി; അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ്ശല്യം രൂക്ഷം
പുൽപള്ളി ∙അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ്ശല്യം രൂക്ഷം.കൂട്ടമായി നടക്കുന്ന തെരുവുനായ്ക്കൾ കാൽനടക്കാരുടെ നേരെ പാഞ്ഞടുക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.കടത്തിണ്ണകളിലും നടപ്പാതയിലും ഒട്ടേറെ എണ്ണത്തെ കാണാം. തെരുവുനായ് ശല്യം രൂക്ഷമായതോടെ പ്രഭാത സവാരിക്കാർ പ്രയാസത്തിലായി.പഴയ സാമൂഹികാരോഗ്യ

പുൽപള്ളി ∙ അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ്ശല്യം രൂക്ഷം. കൂട്ടമായി നടക്കുന്ന തെരുവുനായ്ക്കൾ കാൽനടക്കാരുടെ നേരെ പാഞ്ഞടുക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. കടത്തിണ്ണകളിലും നടപ്പാതയിലും ഒട്ടേറെ എണ്ണത്തെ കാണാം. തെരുവുനായ് ശല്യം രൂക്ഷമായതോടെ പ്രഭാത സവാരിക്കാർ പ്രയാസത്തിലായി. പഴയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിസരം മുതൽ താഴെയങ്ങാടി വരെ തെരുവുനായ്ക്കളുണ്ട്. ഹോട്ടലുകളുടെ പിന്നാമ്പുറത്തും കെട്ടിടങ്ങളുടെ ഇടനാഴികളിലും നിലയുറപ്പിക്കുന്ന ഇവ പലപ്പോഴും യാത്രക്കാർക്കു നേരെ തിരിയുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.