കുറുവാദ്വീപിലേക്ക് പാൽവെളിച്ചം ഭാഗത്തുനിന്നും പ്രവേശനം അനുവദിക്കും; 15 മുതൽ കേന്ദ്രം തുറന്ന് പ്രവർത്തിക്കും
കൽപറ്റ ∙കുറുവാ ദ്വീപിലേക്ക് പാക്കം ചെറിയമലയ്‌ക്കൊപ്പം മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. ഇരുഭാഗങ്ങളിൽനിന്നായി ദിവസം 200 പേരെ വീതം അനുവദിക്കും.15 മുതൽ കേന്ദ്രം തുറന്ന് പ്രവർത്തിക്കും.പാൽവെളിച്ചത്തെ കർമസമിതിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡിഎഫ്‌ഒ

കൽപറ്റ ∙കുറുവാ ദ്വീപിലേക്ക് പാക്കം ചെറിയമലയ്‌ക്കൊപ്പം മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. ഇരുഭാഗങ്ങളിൽനിന്നായി ദിവസം 200 പേരെ വീതം അനുവദിക്കും.15 മുതൽ കേന്ദ്രം തുറന്ന് പ്രവർത്തിക്കും.പാൽവെളിച്ചത്തെ കർമസമിതിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡിഎഫ്‌ഒ ഓഫിസിലേക്ക് ഇന്നലെ മാർച്ച് നടത്തിയിരുന്നു. തുടർന്ന് ഡിഎഫ്‌ഒ അജിത് കെ.രാമനുമായി ജനപ്രതിനിധികളും ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
കഴിഞ്ഞ 8 മാസത്തോളമായി അടച്ചിട്ടിരുന്ന കുറുവ നിയന്ത്രണത്തോടെ തുറക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണ് അനുമതി നൽകിയത്. എന്നാൽ, കുറുവയിലേക്കുള്ള 2 പ്രവേശന കവാടങ്ങളും തുറക്കുന്നതിനു പകരം പാക്കം മാത്രം തുറക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. പാർക്കിങ് ഏരിയ, ശുചിമുറികൾ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള പാൽവെളിച്ചത്തു കൂടി ദ്വീപിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ഇൗ മേഖലയിൽ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവർ പ്രതിസന്ധിയിലായി. തുടർന്ന് സർവകക്ഷിയുടെ നേതൃത്വത്തിൽ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയായിരുന്നു.
പാൽവെളിച്ചത്ത് ഡിടിപിസി നടത്തുന്ന ചങ്ങാട സർവീസിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഈ ഭാഗം വഴിയുള്ള പ്രവേശനം ഒഴിവാക്കിയത്. ഇതിന് ഹൈക്കോടതി വിധി വനംവകുപ്പ് തെറ്റായി വ്യാഖ്യാനിച്ചതായും ആക്ഷേപമുയർന്നു. കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം പൂർണമായി വനംവകുപ്പ് ഏറ്റെടുക്കണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ പാൽവെളിച്ചം ഭാഗത്തുകൂടി പ്രവേശനം പാടില്ലെന്ന് കോടതി പറഞ്ഞതായി വനം ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചതായും ആക്‌ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു.
കഴിഞ്ഞ 9നു മന്ത്രി ഒ.ആർ.കേളു മന്ത്രി എ.കെ.ശശീന്ദ്രനെ നേരിൽക്കണ്ട് പാൽവെളിച്ചം വഴി പ്രവേശനം ഇല്ലെന്ന വനംവകുപ്പിന്റെ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ഭാഗത്തു നിന്നു അനുകൂല നടപടികളുണ്ടാകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉറപ്പുനൽകിയിരുന്നു. ഡിഎഫ്ഒ ഓഫിസ് മാർച്ച് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്‌റ്റ്യൻ അധ്യക്ഷത വഹിച്ചു. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഷിബു കെ.ജോർജ്, കൺവീനർ സണ്ണി ജോർജ്, കെ.ആർ.ജിതിൻ, എ.എം.നിശാന്ത്, ടി.ജി.ജോൺ, ശോഭ രാജൻ, ഹാരിസ്, ബ്രാൻ അലി എന്നിവർ പ്രസംഗിച്ചു.