കൽപറ്റ ∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡ‍ലത്തിലെത്തിയ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് ഉജ്വല സ്വീകരണം നൽകി എൻഡിഎ പ്രവർത്തകർ. ലക്കിടിയിൽ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കൽപറ്റയിൽ നടന്ന റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. പാർട്ടി പതാകയും വർണബലൂണുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡ‍ലത്തിലെത്തിയ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് ഉജ്വല സ്വീകരണം നൽകി എൻഡിഎ പ്രവർത്തകർ. ലക്കിടിയിൽ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കൽപറ്റയിൽ നടന്ന റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. പാർട്ടി പതാകയും വർണബലൂണുകളും ഏന്തിയാണു പ്രവർത്തകർ എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോ‍ഡ് ഷോ വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ സമാപിച്ചു. 

ബിജെപി മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറി എം.പി. സുകുമാരൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പം റാലിയിൽ പങ്കെടുത്തു. ദേശീയ കൗൺസിൽ അംഗങ്ങളായ പള്ളിയറ രാമൻ, പി.സി. മോഹനൻ, കൂട്ടാറ ദാമോദരൻ, ടി.എ. മാനു തുടങ്ങി ബിജെപിയുടെ നേതാക്കളെ സ്ഥാനാർഥി സന്ദർശിച്ചു. ഇന്നു മുതൽ നവ്യ ഹരിദാസ് മണ്ഡലപര്യടനം ആരംഭിക്കും.

English Summary:

NDA candidate Navya Haridas was met with enthusiastic support during her first visit to Kalpetta after being announced as the candidate. A large roadshow with NDA workers and leaders marked the beginning of her campaign in the Wayanad constituency.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT