പന്തല്ലൂർ ∙ കൃഷിയിടങ്ങളിൽ വ്യാപകനാശമുണ്ടാക്കി ചേരമ്പാടി ഭാഗത്തു വീണ്ടും കാട്ടാനക്കൂട്ടമെത്തി. കാട്ടാനകളെ തുരത്താനെത്തിയ താപ്പാനകളെ തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റിയതോടെയാണ് ഈ ഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടമെത്തിയത്. ചേരമ്പാടി ഭാഗത്തുള്ള വനത്തിലൂടെ സമീപത്തെ തേയിലത്തോട്ടത്തിലെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തല്ലൂർ ∙ കൃഷിയിടങ്ങളിൽ വ്യാപകനാശമുണ്ടാക്കി ചേരമ്പാടി ഭാഗത്തു വീണ്ടും കാട്ടാനക്കൂട്ടമെത്തി. കാട്ടാനകളെ തുരത്താനെത്തിയ താപ്പാനകളെ തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റിയതോടെയാണ് ഈ ഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടമെത്തിയത്. ചേരമ്പാടി ഭാഗത്തുള്ള വനത്തിലൂടെ സമീപത്തെ തേയിലത്തോട്ടത്തിലെത്തുന്ന കാട്ടാനക്കൂട്ടം വൈകിട്ട് 6 മണിയോടെ ഗ്രാമങ്ങളിലെത്തും. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ വ്യാപകനാശമാണുണ്ടാക്കുന്നത്. കൂട്ടത്തിൽ ആക്രമണ സ്വഭാവമുള്ള കാട്ടാനകൾ മനുഷ്യരെ ആക്രമിക്കുന്നതും പതിവാണ്. 

കാട്ടാന ശല്യം രൂക്ഷമാകുകയും ചപ്പുതോടിൽ കർഷകനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്തപ്പോഴുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് രണ്ട് താപ്പാനകളെ തെപ്പക്കാട് ആനപ്പന്തിയിൽനിന്ന് ഇവിടെ എത്തിച്ചത്.  കഴിഞ്ഞ മൂന്നാഴ്ചയായി വനാതിർത്തി ഭാഗത്ത് കുങ്കിയാനകളെ നിർത്തിയതോടെ കാട്ടാനകൾ ഈ ഭാഗത്തേക്ക് കടന്നിരുന്നുമില്ല. എന്നാൽ, പിന്നീട് താപ്പാനകളെ പന്തിയിലേക്കു തിരികെക്കൊണ്ടുപോയി.

ADVERTISEMENT

അതോടെ വീണ്ടും രംഗത്തിറങ്ങിയ ആക്രമണ സ്വഭാവമുള്ള ബുള്ളറ്റ് എന്ന കാട്ടാനയുൾപ്പെടെ ഈ പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. റേഷൻ കടകൾ, സ്കൂളുകളിലെ അടുക്കളകൾ, വീടുകൾ തുടങ്ങിയവ ഇടിച്ചു തകർത്തു.   അയ്യംകൊല്ലി ഭാഗത്ത് മനുഷ്യരെയും ആക്രമിക്കാനോടിച്ചു. ആക്രമണ സ്വഭാവമുള്ള ഈ കാട്ടാനയെ തുരത്താനുള്ള നടപടി ഉടൻ നടത്തിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുമെന്നു നാട്ടുകാർ പറഞ്ഞു.

English Summary:

Cherambadi is grappling with the return of a destructive herd of wild elephants, leaving a trail of damaged crops and fear in its wake. The elephants, including several aggressive individuals, have become bolder, leading to increased encounters and attacks on humans.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT