കോപ്റ്ററിനു നേരെ കുരച്ചുകൊണ്ട് നായ; സുരക്ഷാ ഉദ്യോഗസ്ഥർ തുരത്തി
ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖർഗെയും ജില്ലയിലെത്തിയത് ഒരുമിച്ച്.രാവിലെ ഏഴോടെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ കണ്ണൂരിലെത്തിയ ഇരുവരും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പറന്നു. പത്തോടെ ബത്തേരി ഹെലിപാഡിൽ എത്തി. പിന്നീട് സോണിയ

ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖർഗെയും ജില്ലയിലെത്തിയത് ഒരുമിച്ച്. രാവിലെ ഏഴോടെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ കണ്ണൂരിലെത്തിയ ഇരുവരും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പറന്നു. പത്തോടെ ബത്തേരി ഹെലിപാഡിൽ എത്തി. പിന്നീട് സോണിയ അടക്കമുള്ളവർ താമസിക്കുന്ന സപ്ത റിസോർട്ടിലേക്ക് നീങ്ങി. പ്രഭാത ഭക്ഷണം കഴിച്ച ശേഷം പ്രിയങ്കയ്ക്കൊപ്പം രാഹുൽ ആദ്യം കൽപറ്റയിലേക്ക് യാത്ര തിരിച്ചു. സോണിയയും ഖർഗെയും അര മണിക്കൂറിനു ശേഷമാണ് പുറപ്പെട്ടത്.
കോപ്റ്ററിനു നേരെ കുരച്ചുകൊണ്ട് നായ; സുരക്ഷാ ഉദ്യോഗസ്ഥർ തുരത്തി
ബത്തേരി∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖർഗെയും എത്തിയ ഹെലികോപ്റ്ററിനു നേരെ കുരച്ചു കൊണ്ടെത്തിയ നായയെ സുരക്ഷാ ഉദ്യോഗസ്ഥർ തുരത്തി.കുപ്പാടി ഹെലിപാഡിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഹെലികോപ്റ്റർ കണ്ട് കുരച്ചുചാടിയ നായയ്ക്ക് പക്ഷേ, ശക്തമായ കാറ്റു കാരണം അടുത്തേക്കെത്താനായില്ല.
റോഡ് ഷോയിൽ നേതൃസംഘം
പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിനു മുന്നോടിയായി നടന്ന റോഡ് ഷോയിൽ അബ്ബാസലി ശിഹാബ് തങ്ങൾ, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ. പ്രവീൺകുമാർ, വി.എസ്. ജോയി, ടി. മുഹമ്മദ്, ജി. പരമേശ്വരയ്യ, സമീർ അഹമ്മദ്, ഭട്ടി വിക്രമാദിത്യ ബല്ലു, എം.കെ. രാഘവൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ജെബി മേത്തർ, മൻസൂർ അലി ഖാൻ, സണ്ണി ജോസഫ്, സി.ആർ. മഹേഷ്, അലോഷ്യസ് സേവ്യർ, പി.സി. വിഷ്ണുനാഥ്, കെ.എം. അഷ്‌റഫ്, ആര്യാടൻ ഷൗക്കത്ത്, അലിപ്പറ്റ ജമീല, കെ. ജയന്ത്, ജെയ്‌സൺ ജോസഫ്, സംഷാദ് മരക്കാർ, എം.സി. സെബാസ്റ്റ്യൻ, ജോസഫ് കളപ്പുരയ്ക്കൽ, പ്രവീൺ തങ്കപ്പൻ, സി.ജെ. വർക്കി, കെ.എൽ. പൗലോസ്, പി.ടി. ഗോപാലക്കുറുപ്പ്, പി.കെ. ജയലക്ഷ്മി, ടി.ജെ. ഐസക് തുടങ്ങിയ ഒട്ടേറെ നേതാക്കൾ റോഡ് ഷോയിൽ പങ്കെടുത്തു