3 സ്ഥാനാർഥികളും ഒരേസമയം മണ്ഡലത്തിൽ; വയനാട്ടിൽ തീപ്പൊരി പ്രചാരണം
കൽപറ്റ ∙ പൊരിവെയിലിൽ കത്തിനിൽക്കുന്ന വയനാട്ടിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ താപനില കൂട്ടി 3 മുന്നണി സ്ഥാനാർഥികളും പ്രചാരണത്തിൽ സജീവം. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ഇതു രണ്ടാംദിനമാണു വയനാട്ടിൽ ഒരേസമയം 3 മുന്നണി സ്ഥാനാർഥികളും ഒരേസമയം പ്രചാരണം നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. യുഡിഎഫ് സ്ഥാനാർഥി

കൽപറ്റ ∙ പൊരിവെയിലിൽ കത്തിനിൽക്കുന്ന വയനാട്ടിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ താപനില കൂട്ടി 3 മുന്നണി സ്ഥാനാർഥികളും പ്രചാരണത്തിൽ സജീവം. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ഇതു രണ്ടാംദിനമാണു വയനാട്ടിൽ ഒരേസമയം 3 മുന്നണി സ്ഥാനാർഥികളും ഒരേസമയം പ്രചാരണം നടത്തുന്നതെന്ന പ്രത്യേകതയുണ്ട്.യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്നലെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയോജകമണ്ഡലങ്ങളിലായിരുന്നു പര്യടനം. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും പര്യടനം ഊർജിതമാക്കി.കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പോസ്റ്റർ പ്രചാരണവും സജീവമായിട്ടുണ്ട്. വരുംദിവസങ്ങളിൽ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കായി പ്രമുഖ നേതാക്കൾ രംഗത്തെത്തുന്നതോടെ പ്രചാരണരംഗം കൂടുതൽ സജീവമാകും.
പരസ്യ പ്രചാരണത്തിലടക്കം വയനാട്ടിൽ ഏറെ മുന്നിലാണു യുഡിഎഫ്. കഴിഞ്ഞദിവസം മുതൽ വീടുകയറിയുള്ള പ്രചാരണവും തുടങ്ങി. പ്രിയങ്ക ഗാന്ധിയുടെ അടുത്ത സന്ദർശത്തിനു മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. മഹിളാ, വിദ്യാർഥി, യുവജന സ്ക്വാഡുകളും രംഗത്തിറങ്ങും.
മുഖ്യമന്ത്രി പിണറായി വിജയൻ 6ന് വയനാട്ടിലെത്തുമ്പോൾ വൻ റാലികൾ നടത്താനുള്ള തീരുമാനത്തിലാണ് എൽഡിഎഫ്. 6ന് രാവിലെ കൽപറ്റയിലും ഉച്ചയ്ക്കു മുക്കത്തും വൈകിട്ട് എടവണ്ണയിലുമാണു മുഖ്യമന്ത്രിക്കു പരിപാടി നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് അധികദിവസമില്ലാത്തതിനാലും മറ്റു വലിയ പരിപാടികൾ നിലവിൽ നിശ്ചയിച്ചിട്ടില്ലാത്തതിനാലും മുഖ്യമന്ത്രിയുടെ റാലിക്കു പരമാവധി പ്രവർത്തകരെ എത്തിക്കുമെന്നു നേതാക്കൾ പറഞ്ഞു. 3 നുള്ളിൽ ബൂത്ത് തലത്തിലുള്ള കൺവൻഷനുകൾ നടത്തും. 3 മുതൽ സ്ഥാനാർഥി സത്യൻ മൊകേരിയുടെ വാഹനപര്യടനം ആരംഭിക്കും.
എല്ലാ പഞ്ചായത്തുകളിലും ഓരോ റാലി വീതം സംഘടിപ്പിച്ചാവും സത്യൻ മൊകേരിയുടെ പ്രചാരണം. പ്രമുഖനേതാക്കളെയും മത–സാമുദായിക രംഗങ്ങളിലുള്ളവരെയും കണ്ടും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയുമുള്ള പ്രചാരണത്തിലാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. 2ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, 4ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, 7ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും എൻഡിഎ പ്രചാരണത്തിനായി ജില്ലയിലെത്തും.
പ്രചാരണം ഊർജിതമാക്കണംഏരിയ സമ്മേളനങ്ങളുടെതീയതി മാറ്റി സിപിഎം
ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം ഏരിയ സമ്മേളനങ്ങളുടെ തീയതി മാറ്റി. തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമാക്കാനാണു സിപിഎം സമ്മേളനത്തീയതിയിൽ മാറ്റം വരുത്തുന്നത്. ജില്ലയിൽ ആകെ 8 ഏരിയകളുള്ളതിൽ മാനന്തവാടി, മീനങ്ങാടി, പുൽപള്ളി ഏരിയ സമ്മേളനങ്ങളുടെ തീയതികളാണു മാറ്റിയത്. ജില്ലാ സമ്മേളനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന ഏരിയയായതിനാൽ, നവംബർ 2,3 തീയതികളിൽ നിശ്ചയിച്ച ബത്തേരി ഏരിയ സമ്മേളനത്തിനു മാറ്റമില്ല.
ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടത്തണമെന്നതിനാൽ ഈ ഏരിയ സമ്മേളനം ആദ്യം പൂർത്തിയാകേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനു ശേഷമാണു നടക്കുകയെന്നതിനാൽ മറ്റ് ഏരിയ സമ്മേളനങ്ങൾക്കു മാറ്റമില്ല. നിലവിൽ സിപിഎം ലോക്കൽ സമ്മേളനങ്ങളോടനുബന്ധിച്ചാണ് എൽഡിഎഫ് മേഖലാതല റാലികൾ സംഘടിപ്പിക്കുന്നത്. 6ന് മുഖ്യമന്ത്രി കൂടി എത്തുന്ന പശ്ചാത്തലത്തിൽ പ്രചാരണം കുറച്ചുകൂടി സജീവമാക്കണമെന്ന അഭിപ്രായം പരക്കെയുയർന്നതിനാലാണു തീയതികളുടെ മാറ്റം.