തൂക്കുവേലി പ്രവർത്തനരഹിതമാക്കി ആന കൃഷിയിടത്തിൽ !
പുൽപള്ളി ∙ വൈദ്യുത പ്രവാഹമുള്ള തൂക്കുവേലിയുടെ ചുവട്ടിൽ മണൽ തട്ടിക്കൂട്ടി വേലി പ്രവർത്തനരഹിതമാക്കി ആന കൃഷിയിടത്തിൽ! കഴിഞ്ഞദിവസം ചാമപ്പാറയിലാണ് ആന തൂക്കുവേലി പ്രവർത്തനരഹിതമാക്കിയത്. പതിവു പരിശോധനയ്ക്കു ശേഷമാണ് കഴിഞ്ഞദിവസവും തൂക്കുവേലിചാർജ് ചെയ്തതെന്ന് അവിടെ ചുമതലയുള്ള വനപാലകർ പറഞ്ഞു. ലൈനിൽ 9.9

പുൽപള്ളി ∙ വൈദ്യുത പ്രവാഹമുള്ള തൂക്കുവേലിയുടെ ചുവട്ടിൽ മണൽ തട്ടിക്കൂട്ടി വേലി പ്രവർത്തനരഹിതമാക്കി ആന കൃഷിയിടത്തിൽ! കഴിഞ്ഞദിവസം ചാമപ്പാറയിലാണ് ആന തൂക്കുവേലി പ്രവർത്തനരഹിതമാക്കിയത്. പതിവു പരിശോധനയ്ക്കു ശേഷമാണ് കഴിഞ്ഞദിവസവും തൂക്കുവേലിചാർജ് ചെയ്തതെന്ന് അവിടെ ചുമതലയുള്ള വനപാലകർ പറഞ്ഞു. ലൈനിൽ 9.9 വോൾട്ട് വൈദ്യുതി പ്രവാഹമുണ്ടെന്നു വ്യക്തമാക്കുന്ന മീറ്റർ റീഡിങ് ദൃശ്യവും അവർ വനപാലകരുടെ വാട്സാപ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു.
എന്നാൽ അന്നുരാത്രി കാടും കന്നാരംപുഴയും കടന്നെത്തിയ ആന നെടുന്താനത്ത് ആന്റോയുടെ കൃഷിയിടത്തിലിറങ്ങി വാഴയും കാപ്പിയും നശിപ്പിച്ചു. കാലത്ത് ഇക്കാര്യമറിഞ്ഞെത്തിയ വനപാലകർ നടത്തിയ പരിശോധനയിലാണ് വൈദ്യുതിക്കാലിനു ചുറ്റും 3 അടി ഉയരത്തിൽ മണൽ തട്ടിക്കൂട്ടിയതു കണ്ടത്. മണലിൽ ആനയുടെ കാൽപാടുകളും തുമ്പിക്കൈയും പതിഞ്ഞിരുന്നു. സാധാരണ വേലിയിലേക്ക് മരംമറിച്ചിട്ടും കാൽ ചവിട്ടിയൊടിച്ചുമാണ് ആന വന്നിരുന്നത്. ഇവിടെ വനാതിർത്തിയിൽ വേലിക്ക് ഒരുനാശവുമില്ല.
കഴിഞ്ഞ മഴക്കാലത്ത് കരകവിഞ്ഞ കന്നാരംപുഴയോരത്ത് അടിഞ്ഞുകൂടിയ മണലാണ് വേലിക്കാലിനു ചുവട്ടിലേക്കു തട്ടിക്കൂട്ടിയത്. വൈദ്യുതി പ്രവാഹം നിലച്ച വേലികടന്നെത്തിയ ആന ആന്റോയുടെ കൃഷിയിടത്തിലെ കൃഷിയെല്ലാം നശിപ്പിച്ചു. പിന്നീട് അതുവഴി തന്നെ മടങ്ങിയതിന്റെ അടയാളങ്ങളും ജീവനക്കാർ കണ്ടെത്തി. വേലിച്ചുവട്ടിൽ അടിഞ്ഞുകൂടിയ മണൽനീക്കിയാണ് പിന്നീട് തൂക്കുവേലി ചാർജ് ചെയ്തത്. വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം കർണാടക മാതൃക തൂക്കുവേലി നിർമിച്ച ഭാഗമാണിത്. ബന്ദിപ്പൂർ കടുവ സങ്കേതം അതിർത്തിയിൽ കൊളവളളി മുതൽ ചാമപ്പാറവരെയാണ് 3 വർഷം മുൻപ് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയത്. കൃത്യമായി സംരക്ഷിക്കുന്നതിലൂടെ ഈ പ്രദേശത്തിപ്പോൾ കാര്യമായ കാട്ടാനശല്യമില്ലെന്നു കർഷകരും പറഞ്ഞു.