കേന്ദ്ര–സംസ്ഥാന ഭരണങ്ങൾക്ക് രൂക്ഷ വിമർശനം: രാജ്യത്ത് നടക്കുന്നത് ഏകാധിപതികളുടെ ഭരണം: മുരളീധരൻ
ഇരുളം ∙ ഏകാധിപതിമാരുടെ എരണംകെട്ട ഭരണമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും നടക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ. ബിജെപിയോടു സഖ്യംചെയ്ത് നരേന്ദ്രമോദിയെ അനുകരിക്കുന്ന ഭരണമാണ് കേരളത്തിൽ. ഇന്ത്യാസഖ്യത്തിലെ മുഴുവൻ നേതാക്കളും ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുൽഗാന്ധി റായ്ബറേലിയിൽ മൽസരിച്ചത്. എന്നാൽ

ഇരുളം ∙ ഏകാധിപതിമാരുടെ എരണംകെട്ട ഭരണമാണ് കേന്ദ്രത്തിലും സംസ്ഥാനത്തും നടക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ. ബിജെപിയോടു സഖ്യംചെയ്ത് നരേന്ദ്രമോദിയെ അനുകരിക്കുന്ന ഭരണമാണ് കേരളത്തിൽ. ഇന്ത്യാസഖ്യത്തിലെ മുഴുവൻ നേതാക്കളും ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുൽഗാന്ധി റായ്ബറേലിയിൽ മൽസരിച്ചത്. എന്നാൽ വയനാടിനു നിരാശ ഉണ്ടാവാതിരിക്കാനാണ് സഹോരദി പ്രിയങ്കാഗാന്ധിയെ മൽസരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുളത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭരണത്തിലും പാർട്ടിയിലും കുടുംബാധിപത്യം പുലർത്തുന്നവരാണ് കോൺഗ്രസിന്റെ കുടുംബാധിപത്യത്തെക്കുറിച്ച് വാചകമടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുളത്തും പൂതാടിയിലും കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുത്തു. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി നിരീക്ഷകൻ ജോഷി കണ്ടത്തിൽ, കെ.എൽ.പൗലോസ്, ഡി.പി.രാജശേഖരൻ, വി.ഡി.ജോസ്, എൻ.എം.രംഗനാഥൻ, വർഗീസ് മുരിയൻകാവിൽ, ജയന്തി രാജൻ, ബീനാജോസ്, കെ.കെ.മോഹൻദാസ്, സുധീഷ് ചീയമ്പം എം.എസ്.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.