ബഫർ സോൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം: പ്രിയങ്ക ഗാന്ധി
ബത്തേരി∙ കരടു വിജ്ഞാപനത്തിലുള്ള ബഫർ സോൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി. കേണിച്ചിറയിൽ യുഡിഎഫ് നടത്തിയ കോർണർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. അശാസ്ത്രീയവും അപ്രായോഗികവുമാണ് നടപടി. വയനാടിന്റെ ആത്മാവായ ഗോത്ര ജനതയുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ എടുത്തുമാറ്റുകയാണ്.ഉരുൾ ദുരന്തത്തിൽ

ബത്തേരി∙ കരടു വിജ്ഞാപനത്തിലുള്ള ബഫർ സോൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി. കേണിച്ചിറയിൽ യുഡിഎഫ് നടത്തിയ കോർണർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. അശാസ്ത്രീയവും അപ്രായോഗികവുമാണ് നടപടി. വയനാടിന്റെ ആത്മാവായ ഗോത്ര ജനതയുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ എടുത്തുമാറ്റുകയാണ്.ഉരുൾ ദുരന്തത്തിൽ ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും മഹാദുരന്തത്തെ പോലും രാഷ്ട്രീയവൽക്കരിച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.രാജ്യത്തെ യഥാർഥ പ്രശ്നങ്ങളും പരിഹാരങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.വിശ്വനാഥൻ, ജോഷി കണ്ടത്തിൽ, വർഗീസ് മുരിയൻകാവിൽ, ഡി.പി.രാജശേഖരൻ, അബ്ദുല്ല മാടക്കര, മുഹമ്മദ് ബഷീർ, നാരായണൻ നായർ, ബീന ജോസ്, മിനി പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.