വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
പുൽപള്ളി ∙ ചെതലയം വനത്തിലൂടെ കടന്നുപോകുന്ന ഇടുക്കി–മൈസൂരു ഹൈടെൻഷൻ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പാക്കം കാരേരി വനത്തിലാണ് 30 വയസ്സ് വരുന്ന മോഴയാന ചരിഞ്ഞത്. രാവിലെ 6.30 മണിയോടെയാണ് സംഭവം. വനത്തിലെ ചടച്ചിമരത്തിന്റെ തോൽ ഭക്ഷിക്കുന്നതിനിടെ മരം ചരിഞ്ഞ് വൈദ്യുത ലൈനിൽ തട്ടിയാണ്

പുൽപള്ളി ∙ ചെതലയം വനത്തിലൂടെ കടന്നുപോകുന്ന ഇടുക്കി–മൈസൂരു ഹൈടെൻഷൻ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പാക്കം കാരേരി വനത്തിലാണ് 30 വയസ്സ് വരുന്ന മോഴയാന ചരിഞ്ഞത്. രാവിലെ 6.30 മണിയോടെയാണ് സംഭവം. വനത്തിലെ ചടച്ചിമരത്തിന്റെ തോൽ ഭക്ഷിക്കുന്നതിനിടെ മരം ചരിഞ്ഞ് വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.
വൈദ്യുത പ്രവാഹമുള്ള 220 കെവി ലൈനിലേക്ക് മരം ചാഞ്ഞപ്പോഴുണ്ടായ ഉയർന്ന ശബ്ദവും ആനയുടെ അലർച്ചയും കേട്ടെത്തിയ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനപാലകർ തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം വനത്തിൽ കുഴിയെടുത്തു ജഡം സംസ്കരിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, ചെതലയം റേഞ്ച് ഓഫിസർ പി.രാജീവ് കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ എ.നിജേഷ്, കെ.അബ്ദുൽ ഗഫൂർ, ഫോറസ്റ്റർമാരായ കെ.യു.സുരേന്ദ്രൻ, ഒ.രാജു എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി.