വെള്ളക്കെട്ടിനെ പൂട്ടാൻ കട്ട; കാരാപ്പുഴ–അമ്പലവയൽ റോഡ് നവീകരണം തുടങ്ങി, ചെലവ് 90 ലക്ഷം
അമ്പലവയൽ ∙ കാരാപ്പുഴ–അമ്പലവയൽ റോഡിലെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. വലിയ വെള്ളക്കെട്ടുകളുണ്ടാകുന്ന ഭാഗങ്ങളിൽ പൂട്ടുകട്ട ഇടുന്നതടക്കമുള്ള പ്രാഥമിക ജോലികളാണു തുടങ്ങിയത്. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാമിന്റെ മുൻവശം മുതൽ അമ്പലവയൽ വരെ റോഡിലെ കൂടുതൽ തകർന്ന ഭാഗങ്ങളിലാണ് പൂട്ടുകട്ടകളിടുന്നത്.

അമ്പലവയൽ ∙ കാരാപ്പുഴ–അമ്പലവയൽ റോഡിലെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. വലിയ വെള്ളക്കെട്ടുകളുണ്ടാകുന്ന ഭാഗങ്ങളിൽ പൂട്ടുകട്ട ഇടുന്നതടക്കമുള്ള പ്രാഥമിക ജോലികളാണു തുടങ്ങിയത്. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാമിന്റെ മുൻവശം മുതൽ അമ്പലവയൽ വരെ റോഡിലെ കൂടുതൽ തകർന്ന ഭാഗങ്ങളിലാണ് പൂട്ടുകട്ടകളിടുന്നത്. ബാക്കി പൂർണമായും പൊളിഞ്ഞ ഭാഗങ്ങളിൽ ടാറിങ്ങും ബാക്കിയുള്ള ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും നടത്തി റോഡ് ഗതാഗതയോഗ്യമാക്കും. 90 ലക്ഷം ചെലവഴിച്ചാണ് റോഡ് നവീകരണം. ഏറെക്കാലമായി തകർന്ന് കിടക്കുന്ന റോഡാണിത്. പൂർണമായും ടാറിങ് നടത്തിയിട്ട് വർഷങ്ങളായി. മിക്കയിടത്തും വലിയ കുഴികളും വെള്ളക്കെട്ടുമാണ്.
അമ്പലവയൽ ഭാഗത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ വ്യാപക പരാതിയും ഉയർന്നിരുന്നു. കാരാപ്പുഴ ഡാമിന്റെ മുൻവശം, അത്തിച്ചാൽ, മാങ്കുന്ന്, അടിവാരംം, കുറ്റിക്കൈത എന്നിവിടങ്ങളിലാണ് റോഡ് പൂർണമായും തകർന്നത്. വലിയ ഇറക്കമുള്ള കുറ്റിക്കൈതയിൽ റോഡ് വെള്ളം ഒഴുകി വലിയ കുഴികളായി മാറി. അത്തിച്ചാലിലും ഡാമിന് സമീപത്തു പൂട്ടുകട്ടകളിട്ടിടത്തും ചെറിയ മഴയിൽ പോലും വലിയ വെള്ളക്കെട്ടാണ്. കൂടുതൽ തകർന്ന ഭാഗങ്ങളിൽ പൂട്ടുകട്ടളിടുന്നത് വെള്ളക്കെട്ടും റോഡിന്റെ പെട്ടെന്നുള്ള തകർച്ചയും ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ.
അടിവാരം ജംക്‌ഷനിൽ പൂർണമായും പൂട്ടുകട്ടകളിടും. പ്രധാന വെള്ളക്കെട്ടുകളുള്ള ഭാഗത്തെ റോഡ് പൊളിച്ച് നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. കാരാപ്പുഴ ഡാമിന് മുൻപിലെ ഭാഗങ്ങളിൽ റോഡ് പൊളിക്കുന്നത് പൂർത്തിയാക്കി. റോഡ് വേഗത്തിൽ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് ജലസേചന വകുപ്പ്. നിലവിൽ കാരാപ്പുഴ ഡാമിന് സമീപത്തെ ചെറിയൊരു ഭാഗം പൂട്ടുകട്ടകളിട്ടിട്ടുണ്ട്.