ചെങ്കടലായി കൽപറ്റ; റാലിയിലും റോഡ്ഷോയിലും അണിനിരന്നത് ആയിരങ്ങൾ
കൽപറ്റ ∙ ഇരമ്പിയെത്തിയ പ്രവർത്തകരുടെ ആവേശം തിരമാലകൾ കണക്കെ അലയടിച്ചപ്പോൾ കൽപറ്റ നഗരം ഇന്നലെ ചുവപ്പുകടലായി.എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപറ്റയിൽ സംഘടിച്ച റാലിയിലും റോഡ്ഷോയിലും ആയിരങ്ങൾ അണിനിരന്നു. നഗരത്തെ ഇളക്കിമറിച്ചുള്ള പടുകൂറ്റൻ റോഡ്ഷോ രാവിലെ 10.45

കൽപറ്റ ∙ ഇരമ്പിയെത്തിയ പ്രവർത്തകരുടെ ആവേശം തിരമാലകൾ കണക്കെ അലയടിച്ചപ്പോൾ കൽപറ്റ നഗരം ഇന്നലെ ചുവപ്പുകടലായി. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപറ്റയിൽ സംഘടിച്ച റാലിയിലും റോഡ്ഷോയിലും ആയിരങ്ങൾ അണിനിരന്നു. നഗരത്തെ ഇളക്കിമറിച്ചുള്ള പടുകൂറ്റൻ റോഡ്ഷോ രാവിലെ 10.45 ഓടെയാണു തുടങ്ങിയത്. വിവിധ ഭാഗങ്ങളിൽ നിന്നായി രാവിലെ ഒൻപതരയോടെ ചെറുറാലികളായി ആളുകൾ നഗരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.ആവേശോജ്വലമായ മുദ്രാവാക്യം വിളികളുമായി ആയിരങ്ങൾ റോഡിലൂടെ ഒഴുകി നീങ്ങിയതോടെ നഗരം നിശ്ചലമായി. അരിവാളും ധാന്യക്കതിരും ആലേഖനം ചെയ്‌ത കൊടികളും സ്ഥാനാർഥിയുടെ കട്ടൗട്ടുകളും കയ്യിലേന്തിയും ചുവപ്പുനിറത്തിലുള്ള തൊപ്പിയും സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്‌ത ബനിയനുകൾ അണിഞ്ഞുമാണ് പ്രവർത്തകർ റാലിയിൽ അണിനിരന്നത്.
ഇടയ്ക്കിടെ വർണബലൂണുകൾ പറന്നതോടെ ആവേശം വാനോളമായി. വാദ്യമേളങ്ങളുടെ പെരുമ്പറയിൽ നഗരം മുങ്ങി. ആൾക്കൂട്ടത്തിനു നടുവിൽ തുറന്ന വാഹനത്തിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി തടിച്ചുകൂടിയ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്‌തു. സ്ഥാനാർഥിക്കൊപ്പം തുറന്ന വാഹനത്തിൽ എൽഡിഎഫ് നേതാക്കളായ സി.കെ. ശശീന്ദ്രനും പി.കെ.മൂർത്തിയും പ്രവർത്തകരെ അഭിവാദ്യംചെയ്‌തു.റാലി 11. 30ഓടെയാണ് സമ്മേളന വേദിയായ വാട്ടർ അതോറിറ്റി ഓഫിസ് പരിസരത്തേക്ക് എത്തിയത്. യോഗം തുടങ്ങുമ്പോഴേക്കും അവിടെ പ്രവർത്തകരെ കൊണ്ടു നിറഞ്ഞുകവിഞ്ഞു.
കൃത്യം 11.35നു മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് എത്തി. ഇതോടെ ആവേശം ഇരട്ടിയായി. കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ അദ്ദേഹത്തിനു വൻ വരവേൽപു നൽകി.മന്ത്രി കെ.രാജൻ അദ്ദേഹത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മുക്കാൽ മണിക്കൂർ നീണ്ട ഉദ്ഘാടന പ്രസംഗം. രാജ്യാന്തര, ദേശീയ, പ്രാദേശിക വിഷയങ്ങൾക്കൊപ്പം സർക്കാരിന്റെ വികസന നേട്ടങ്ങളും ഉയർത്തി കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.മുണ്ടക്കൈ–ചൂരൽമല പുനരധിവാസം ലോകത്തിനാകെ മാതൃകയാകുന്ന തരത്തിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിനു കാതടപ്പിക്കുന്ന കയ്യടി അകമ്പടിയായി. കേന്ദ്രസർക്കാർ വയനാടിനോടു കാണിക്കുന്ന അവഗണനയ്ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു.ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ വിമർശിച്ചായിരുന്നു പ്രസംഗം.