വയനാട് ജില്ലയിൽ ഇന്ന് (07-11-2024); അറിയാൻ, ഓർക്കാൻ
സ്റ്റാഫ് നഴ്‌സ്കൂടിക്കാഴ്ച നാളെ കൽപറ്റ ∙ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 302/2023) തസ്തിക തിരഞ്ഞെടുപ്പിനായി 2024 ഓഗസ്റ്റ് 29 നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച നാളെ കണ്ണൂർ ജില്ലാ പിഎസ്സി ഓഫിസിലും 29

സ്റ്റാഫ് നഴ്‌സ് കൂടിക്കാഴ്ച നാളെ
കൽപറ്റ ∙ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 302/2023) തസ്തിക തിരഞ്ഞെടുപ്പിനായി 2024 ഓഗസ്റ്റ് 29 നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച നാളെ കണ്ണൂർ ജില്ലാ പിഎസ്സി ഓഫിസിലും 29 നു കോഴിക്കോട് ജില്ലാ ഓഫിസിലും നടക്കും. അർഹരായ ഉദ്യോഗാർഥികൾക്ക് വ്യക്തിഗത അറിയിപ്പ് (അഡ്മിഷൻ ടിക്കറ്റ്) പ്രൊഫൈലിലും മൊബൈലിൽ എസ്എംഎസും ലഭ്യമാക്കിയിട്ടുണ്ട്.
അധ്യാപക നിയമനം
തരിയോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഡ്രോയിങ് ടീച്ചറുടെ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന്.
എഴുത്തു പരീക്ഷ
ബത്തേരി ∙ പട്ടികവർഗ വികസന ഓഫിസിനു കീഴിലെ പൂതാടി, പുൽപള്ളി, നൂൽപുഴ, ചീങ്ങേരി, ബത്തേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലേക്കുള്ള മാനേജ്മെന്റ് ട്രെയ്നി അപേക്ഷകർക്കായി 10 നു രാവിലെ 11 മുതൽ 12.15 വരെ നൂൽപുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എഴുത്തു പരീക്ഷ നടത്തും. ഹാൾ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർഥികൾ 8ന് അകം ബത്തേരി ട്രൈബൽ ഡവലപ്മെന്റ് ഓഫിസുമായി ബന്ധപ്പെടണം.
വൈദ്യുതി മുടക്കം
ഇന്ന് കമ്പളക്കാട് ∙ പകൽ 9–5. മില്ലുമുക്ക്, തെങ്ങിൽപാടി, പച്ചിലക്കാട്, അരിഞ്ചേർമല, മുക്രാമൂല.വെള്ളമുണ്ട ∙ പകൽ 8.30–5.30. ഹരിതം, ദ്വാരക സ്‌കൂൾ, പാസ്റ്ററൽ സെന്റർ.