തലപ്പുഴയിൽ 5 കുടുംബങ്ങൾക്ക് വഖഫ് ബോർഡിന്റെ നോട്ടിസ്
മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ വഖഫ് ബോർഡിൽ നിന്ന് ഭൂ ഉടമകൾക്ക് നോട്ടിസ് ലഭിച്ചു. തലപ്പുഴയിലെ ഹയാത്തുൽ ഇസ്‌ലാം ജമാ അത്ത് കമ്മിറ്റിയുടെ പരാതിയിലാണ് 5 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടിസ് അയച്ചത്. പ്രദേശത്തെ കൂടുതൽ കുടംബങ്ങളെ ഇത് ബാധിക്കുമെന്നും ആശങ്കയുണ്ട്. തലപ്പുഴ പള്ളിക്ക് സമീപം

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ വഖഫ് ബോർഡിൽ നിന്ന് ഭൂ ഉടമകൾക്ക് നോട്ടിസ് ലഭിച്ചു. തലപ്പുഴയിലെ ഹയാത്തുൽ ഇസ്‌ലാം ജമാ അത്ത് കമ്മിറ്റിയുടെ പരാതിയിലാണ് 5 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടിസ് അയച്ചത്. പ്രദേശത്തെ കൂടുതൽ കുടംബങ്ങളെ ഇത് ബാധിക്കുമെന്നും ആശങ്കയുണ്ട്. തലപ്പുഴ പള്ളിക്ക് സമീപം താമസിക്കുന്ന സി.വി.ഹംസ, വി.പി.സലീം, പുതിയിടത്തെ ആലക്കണ്ടി രവീന്ദ്രനാഥൻ, ജമാൽ, കൂത്തുപറമ്പ് മാങ്ങാട്ടിടം റഹ്മത്ത് എന്നിവർക്കാണ് നിലവിൽ നോട്ടിസ് കിട്ടിയത്.
1940ൽ വ്യാപാരത്തിനായി എത്തിയ മഞ്ചേശ്വരം ഉദാരപ്പറമ്പിൽ മുച്ചിയിൽ കുടുംബത്തിലുള്ളവർ വഖഫ് ചെയ്ത് നൽകിയ തലപ്പുഴയിലെ 5.77 ഏക്കറോളം ഭൂമിയിൽ 1.7 ഏക്കർ ഭൂമിയാണ് നിലവിൽ തലപ്പുഴയിലെ പള്ളിയുടെ കൈവശം ഉള്ളത്. അവശേഷിക്കുന്ന സ്ഥലം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് നോട്ടിസ് നൽകിയത്. എതിർ കക്ഷികൾക്ക് 16ന് അകം ബന്ധപ്പെട്ട രേഖകൾ ബോർഡിന്റെ എറണാകുളം ഹെഡ് ഓഫിസിൽ ഹാജരാക്കാമെന്നും 19ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുക്കാമെന്നും നോട്ടിസിൽ പറയുന്നു. വർഷങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്നു കുടിയിറക്കപ്പെടുമെന്ന ആശങ്കയിലായ കുടുംബങ്ങൾ പ്രശ്നത്തെ നിയമപരമായി നേരിടാനുള്ള ഒരുക്കത്തിലാണ്.