വോട്ടർമാരെത്തിയില്ല, ആവേശമില്ലാതെ ഗ്രാമങ്ങൾ; എല്ലായിടത്തും തണുത്ത പ്രതികരണം
പുൽപള്ളി ∙തിരഞ്ഞെടുപ്പ് ദിനത്തിലെ അന്തരീക്ഷം പോലെയായി വോട്ടിങ്ങും. എല്ലായിടത്തും തണുത്ത പ്രതികരണം. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു നാട്ടിൽ. ഇടയ്ക്ക് ചാറൽമഴയുണ്ടായി. പ്രചാരണത്തിലെ ആവേശം പോളിങ്ങിൽ കാണാത്തത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയാൻ

പുൽപള്ളി ∙ തിരഞ്ഞെടുപ്പ് ദിനത്തിലെ അന്തരീക്ഷം പോലെയായി വോട്ടിങ്ങും. എല്ലായിടത്തും തണുത്ത പ്രതികരണം. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു നാട്ടിൽ. ഇടയ്ക്ക് ചാറൽമഴയുണ്ടായി. പ്രചാരണത്തിലെ ആവേശം പോളിങ്ങിൽ കാണാത്തത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയാൻ പലകാരണങ്ങൾ പറയുന്നു. ഓരോ ബൂത്തിലും 150–200 വോട്ടർമാർ സ്ഥലത്തില്ലന്നു ഗൃഹസന്ദർശനം നടത്തിയപ്പോൾ തന്നെ വ്യക്തമായിരുന്നു. ജോലി,പഠനം, കൃഷി ആവശ്യങ്ങൾക്ക് അടുത്തകാലത്ത് നിരവധിയാളുകൾ ജില്ലവിട്ടിരുന്നു. അവരിൽ കുറച്ചുപേർമാത്രമേ വോട്ടുചെയ്യാനെത്തിയിരുന്നുളളൂ.
പോളിങ് ആരംഭം മുതൽ അവസാനിക്കുംവരെ ബൂത്തുകളിലേക്ക് വോട്ടർമാരൊഴുകിയെത്തിയില്ല. ഒന്നും രണ്ടും പേർ വീതമാണ് ബൂത്തുകളിലെത്തിയത്. ഉച്ചയ്ക്ക് ചില ബൂത്തുകളിൽ ഏറെനേരം ഇടവേളയുമുണ്ടായി. വനയോര ഗ്രാമമായ ചേകാടിയിൽ 10 മണിവരെ തിരക്കായിരുന്നു. പിന്നീടു കുറഞ്ഞു. കഴിഞ്ഞതവണ പോളിങ് സമയം കഴിഞ്ഞപ്പോൾ 80 പേർ ക്യൂവിലുണ്ടായിരുന്നു. രാത്രി വൈകിയാണ് വോട്ടെടുപ്പ് കഴിഞ്ഞത്. മിക്ക ബൂത്തിലും ഉച്ചവരെ 40 ശതമാനം പേരെ വോട്ടുചെയ്യാനെത്തിയുള്ളൂ. വിദേശ വിദ്യാഭ്യാസം, ജോലി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി യുവജനങ്ങൾ പുറത്തുപോയി. കൃഷിയാവശ്യത്തിനു കർഷകരും തൊഴിലാളികളും കർണാടകയിലും. ജോലിയും കൂലിയും മുടക്കി വോട്ടുചെയ്യാനെത്താൻ പലരും തയാറായില്ല. 6 മാസത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പുണ്ടായതിന്റെ നിസംഗതയും ആളുകൾ പങ്കുവയ്ക്കുന്നു. ആദിവാസി മേഖലയിലും പോളിങ് ശക്തിപ്പെട്ടില്ല.