വഖഫ് ബോർഡ് നോട്ടിസ്: തലപ്പുഴയിലെ കുടുംബങ്ങളെ സന്ദർശിച്ച് എൽഡിഎഫ്, ലീഗ് നേതാക്കൾ
മാനന്തവാടി ∙ തലപ്പുഴയിലെ ജനങ്ങളുടെ മണ്ണ് അവരുടേതു തന്നെയായിരിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ. തലപ്പുഴ ഉൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടിസ് ലഭിച്ച മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പം ഉണ്ടാകുമെന്നും തലപ്പുഴയിൽ നോട്ടിസ് ലഭിച്ചവരുടെ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം നേതാക്കൾ
മാനന്തവാടി ∙ തലപ്പുഴയിലെ ജനങ്ങളുടെ മണ്ണ് അവരുടേതു തന്നെയായിരിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ. തലപ്പുഴ ഉൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടിസ് ലഭിച്ച മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പം ഉണ്ടാകുമെന്നും തലപ്പുഴയിൽ നോട്ടിസ് ലഭിച്ചവരുടെ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം നേതാക്കൾ
മാനന്തവാടി ∙ തലപ്പുഴയിലെ ജനങ്ങളുടെ മണ്ണ് അവരുടേതു തന്നെയായിരിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ. തലപ്പുഴ ഉൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടിസ് ലഭിച്ച മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പം ഉണ്ടാകുമെന്നും തലപ്പുഴയിൽ നോട്ടിസ് ലഭിച്ചവരുടെ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം നേതാക്കൾ
മാനന്തവാടി ∙ തലപ്പുഴയിലെ ജനങ്ങളുടെ മണ്ണ് അവരുടേതു തന്നെയായിരിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ. തലപ്പുഴ ഉൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടിസ് ലഭിച്ച മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പം ഉണ്ടാകുമെന്നും തലപ്പുഴയിൽ നോട്ടിസ് ലഭിച്ചവരുടെ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം നേതാക്കൾ വ്യക്തമാക്കി. വിലകൊടുത്തു വാങ്ങിയ മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട്. ആ അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. സർക്കാരിന്റെ വഴിയും അതാണ്. എല്ലാവരും ഒന്നിച്ച് കൈകോർത്ത് നിൽക്കേണ്ട സമയമാണ് ഇതെന്നും ഒരു ആശങ്കയ്ക്കും ഇടയില്ലെന്നും വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു എന്നിവർ പറഞ്ഞു. നേതാക്കളായ പി.വി.സഹദേവൻ, കുര്യാക്കോസ് മുള്ളൻമട, മൊയ്തു കുന്നുമ്മൽ, എൻ.യു.ജോൺ, ശോഭ രാജൻ, ശശി പയ്യാനിക്കൽ, ടി.കെ.പുഷ്പൻ, കെ. നാണു, പി.വിനോദ്, അനിഷ സുരേന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത് വേദനാജനകം: മുസ്‌ലിം ലീഗ്
മാനന്തവാടി ∙ സർക്കാരും വിവിധ വകുപ്പുകളും നിർദേശിച്ച എല്ലാ രേഖകളോടും കൂടി ഭൂമി കൈവശം വച്ചുവരുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നതു വേദനാജനകമാണെന്ന് മുസ്‌ലിം ലീഗ്. വഖഫ് ബോർഡിന്റെ നോട്ടിസ് ലഭിച്ച തലപ്പുഴയിലെ കുടുംബാംഗങ്ങളെ നേരിൽ കണ്ട ശേഷം സംസാരിക്കുകയായിരുന്ന ലീഗ് നേതാക്കൾ. ഭൂനികുതി അടച്ച് പട്ടയം അടക്കമുളള ഭൂമി പതിറ്റാണ്ടുകളായി കൈവശം വച്ച് വരുന്നവർക്ക് അടിസ്ഥാന രേഖകളൊന്നും പരിശോധിക്കാതെ നോട്ടിസ് നൽകി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം. ദുരുദ്ദേശപരമായി നോട്ടിസ് അയച്ച് നാടകീയത സൃഷ്ടിച്ച് സാധാരണക്കാരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്.
വേട്ടക്കാർക്ക് ഒപ്പം നിന്ന് ഇരകൾക്ക് ഒപ്പമാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും മറുഭാഗത്ത് കൂടി കുടിയിറക്ക് നോട്ടിസ് നൽകുന്നത് കൈവശക്കാരോട് ചെയ്യുന്ന അനീതിയാണ്. ഒരു പരിശോധനയും നടത്താതെ സർക്കാരിന്റെ കീഴിലുളള വഖഫ് ബോർഡിനോട് നോട്ടിസ് അയയ്ക്കരുതെന്നു നിർദേശം നൽകിയാൽ താൽക്കാലികമായെങ്കിലും പ്രശ്ന പരിഹാരം ഉണ്ടാക്കാമായിരുന്നു എന്നും നേതാക്കൾ പറഞ്ഞു.സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി, ജില്ലാ പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, സെക്രട്ടറിമാരായ സി.കുഞ്ഞബ്ദുല്ല ഹാജി, ഹാരിസ് പടിഞ്ഞാറത്തറ, തവിഞ്ഞാൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സിദ്ദീഖ് തലപ്പുഴ, സെക്രട്ടറി മോയിൻ കാസിം, എം.കെ.ജബ്ബാർ, വി.അബൂബക്കർ, പി.വി.എസ്.മൂസ, അഷറഫ് അമ്പിലാദി, സെൽമ മോയി എന്നിവരാണു കുടുംബങ്ങളെ സന്ദർശിച്ചത്.
നിയമപരമായും രാഷ്ട്രീയമായും പോരാടും; കർഷക മോർച്ച
തലപ്പുഴ ∙ തലപ്പുഴയിൽ വഖഫ് ബോർഡിൽ നിന്ന് ഭൂ ഉടമകൾക്ക് നോട്ടിസ് ലഭിച്ച സംഭവത്തിൽ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കർഷക മോർച്ച. തലപ്പുഴയിലെ ഹയാത്തുൽ ഇസ്‌ലാം ജമാ അത്ത് കമ്മിറ്റിയുടെ പരാതിയിലാണ് 5 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടിസ് അയച്ചത്. എതിർ കക്ഷികൾക്ക് 16നകം ബന്ധപ്പെട്ട രേഖകൾ ബോർഡിന്റെ എറണാകുളം ഹെഡ് ഓഫിസിൽ ഹാജരാക്കണമെന്നും 19ന് ഉച്ചയ്ക്ക് 2.30ന് ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുക്കാമെന്നും നോട്ടിസിൽ പറയുന്നു. വർഷങ്ങളായി സമാധാനത്തോടെ ജീവിക്കുന്ന സ്ഥലത്ത് നിന്നും കുടിയിറക്കപ്പെടുമെന്ന ആശങ്കയിലായ കുടുംബങ്ങൾക്ക് ഒപ്പം നിലകൊള്ളുമെന്ന് കർഷക മോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. സി.ഉമേഷ് ബാബു അധ്യക്ഷത വഹിച്ചു. ജി.കെ. മാധവൻ, കെ. ശശീന്ദ്രൻ, സന്തോഷ് ബാബു, തുഷാര പുതിയിടം, ഗിരീഷ് തൃശ്ശിലേരി എന്നിവർ പ്രസംഗിച്ചു.