സ്ഥിരം അപകട മേഖലയായി കാപ്പിസെറ്റ്– ചെറ്റപ്പാലം റോഡ്
പുൽപള്ളി ∙ കിഫ്ബി പദ്ധതിയിൽ അടുത്തിടെ നിർമാണം പൂർത്തീകരിച്ച കാപ്പിസെറ്റ് – പയ്യമ്പള്ളി റോഡിലെ കാപ്പിസെറ്റ് മുതൽ ചെറ്റപ്പാലം വരെയുള്ള ഭാഗം സ്ഥിരം അപകടമേഖലയായി. കയറ്റവും ഇറക്കവും വളവും തിരിവുമുള്ള ഈ ഭാഗത്ത് അടുത്തിടെ ഒട്ടേറെ അപകടങ്ങളുണ്ടായി. സ്കൂൾ, ബാങ്ക്, ട്രൈബൽ ഹോസ്റ്റൽ, ഗോത്ര സങ്കേതം, ക്ലബ്

പുൽപള്ളി ∙ കിഫ്ബി പദ്ധതിയിൽ അടുത്തിടെ നിർമാണം പൂർത്തീകരിച്ച കാപ്പിസെറ്റ് – പയ്യമ്പള്ളി റോഡിലെ കാപ്പിസെറ്റ് മുതൽ ചെറ്റപ്പാലം വരെയുള്ള ഭാഗം സ്ഥിരം അപകടമേഖലയായി. കയറ്റവും ഇറക്കവും വളവും തിരിവുമുള്ള ഈ ഭാഗത്ത് അടുത്തിടെ ഒട്ടേറെ അപകടങ്ങളുണ്ടായി. സ്കൂൾ, ബാങ്ക്, ട്രൈബൽ ഹോസ്റ്റൽ, ഗോത്ര സങ്കേതം, ക്ലബ് എന്നിവയെല്ലാമുള്ള കാപ്പിസെറ്റിലേക്ക് എപ്പോഴും യാത്രക്കാരുണ്ട്. സ്കൂൾ കുട്ടികൾ റോഡിലൂടെ നടന്നുപോകുമ്പോൾ ഇരുചക്രവാഹനങ്ങൾ കുതിച്ചുപായുന്നു. സന്ധ്യ കഴിഞ്ഞാൽ മദ്യലഹരിയിൽ വാഹനമോടിക്കുന്നവരും കുറവല്ല. ലക്കുകെട്ട് വാഹനമോടിച്ചയാൾ കഴിഞ്ഞ ദിവസവും ചെറ്റപ്പാലം താഴെ അപകടമുണ്ടാക്കി. 15 മാസം മുൻപുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ദമ്പതികൾ ഇപ്പോഴും ചികിത്സയിലാണ്.
നിർമാണം പൂർത്തിയാക്കിയ പുതിയ പാതയാണെങ്കിലും മുന്നറിയിപ്പ് സിഗ്നലുകൾ പലയിടത്തുമില്ല. ഈ പാതയിൽ നിന്നു ഉദയക്കവല റൂട്ടിലേക്ക് തിരിയുന്ന പാതയിലൂടെയും വാഹനങ്ങൾ പാഞ്ഞുവരുന്നു. ഈ റോഡിലേക്കുള്ള പ്രവേശനസ്ഥലത്ത് വരമ്പുകൾ നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അയ്യപ്പ ഭജനമഠത്തിനടുത്ത് കൊടുംവളവിലെ പൈപ്പ് ലൈൻ തകരാർ പരിഹരിക്കാൻ ഒരുമാസം മുൻപ് ആരംഭിച്ച ജോലികൾ ഇപ്പോഴും തുടരുന്നു. റോഡിൽ തടസ്സമുണ്ടാക്കി മുന്നറിയിപ്പു ബോർഡു സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഇടിച്ചാണ് ബൈക്കുകൾ മറിയുന്നത്. ഇവിടെ കലുങ്കിനടുത്ത് പൈപ്പ് പൊട്ടിയിരുന്നു. അതു നന്നാക്കാനാണ് റോഡ് കുഴിച്ചിട്ടത്. ആഴ്ചകൾ പലതുകഴിഞ്ഞിട്ടും തകരാർ പരിഹരിച്ച് മാർഗ തടസ്സം നീക്കാൻ ചുമതലപ്പെട്ടവർ തയാറായിട്ടില്ല.മുള്ളൻകൊല്ലി– പാടിച്ചിറ–സീതാമൗണ്ട് റോഡ് തകർന്നതോടെ കർണാടകാതിർത്തിയിലെ യാത്രക്കാരും യാത്ര ഇതുവഴിയാക്കി. വാഹനപ്പെരുപ്പവും അശ്രദ്ധമായ ഡ്രൈവിങും റൂട്ടിൽ അപകടങ്ങൾക്കിടയാകുന്നു.