കാട്ടുപന്നികൾ ഒരാഴ്ച കൊണ്ട് നശിപ്പിച്ചതു 3000 ചുവടുകപ്പ
വാഴവറ്റ ∙ കാട്ടുപന്നികൾ ഒരാഴ്ച കൊണ്ട് നശിപ്പിച്ചതു 3000 ചുവടുകപ്പ. പാക്കം, വാഴവറ്റ, ഏഴാംചിറ പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യം രണ്ടാഴ്ചയായി രൂക്ഷമായത്. പ്രദേശത്തെ പത്തോളം കർഷകരുടെ കപ്പയും നൂറോളം വാഴകളുമാണു നശിപ്പിച്ചത്. വല്ലപ്പോഴും വന്നിരുന്ന പന്നികൾ രണ്ടാഴ്ചയായി നാട്ടിൽ സ്ഥിരമായി എത്തുന്നുണ്ട്. വി.പി.റോയൻ, റോയ് ചാക്കോ, പി.ജി.സജീവ്, എം.ജെ.ഷിജു എന്നീ കർഷകരുടെ ആയിരത്തിലധികം കപ്പകളും നൂറോളം വാഴകളുമാണ് നശിപ്പിച്ചത്. പ്രദേശത്തെ മറ്റു കർഷകരുടെ കപ്പകളും നശിപ്പിച്ചു.

ജനുവരിയിൽ വിളവെടുക്കാനുള്ള കൃഷികളായിരുന്നു. ശല്യം തടയാൻ നെറ്റ്, കമ്പി, ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ച് സംരക്ഷണം ഒരുക്കിയെങ്കിലും അതെല്ലാം തകർത്താണു പന്നികൾ കൃഷിയിടത്തിൽ വ്യാപക നാശമുണ്ടാക്കിയത്. രാത്രി എത്തുന്ന കാട്ടുപന്നിക്കൂട്ടം കപ്പ പൊട്ടിച്ചിടുകയും കുഴിച്ചെടുത്തു തിന്നുകയും ചെയ്യും. വാഴകളെല്ലാം കുത്തി മറിച്ചിട്ടു. സമീപത്തെ നെൽക്കൃഷിയും നശിപ്പിക്കുന്നുണ്ട്. ചേന, ചേമ്പ് വിളകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കൃഷി ചെയ്യാനുള്ള ചെലവിനു പുറമേ വിളവെടുക്കുന്നത് വരെ സംരക്ഷണം ഒരുക്കുന്നതിന് അധിക തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ.