വിളവെടുപ്പിനു പാകമായ പാടങ്ങളിൽ കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണം; കർഷകർക്ക് വൻ നഷ്ടം
ദാസനക്കര∙ അപ്പക്കവലയിൽ കാട്ടുപന്നികളിറങ്ങി വിളവെടുപ്പിന് പാകമായ നെൽക്കൃഷി നശിപ്പിച്ചു. കല്ലുവയൽ ഊരിലെ രാധ നാരായണൻ, ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ, നരേന്ദ്രൻ, രുക്മിണി എന്നിവരുടെ പത്തേക്കറോളം വരുന്ന പാടത്താണ് നാശനഷ്ടം വരുത്തിയത്. മൂന്നാഴ്ച കഴിഞ്ഞാൽ കൊയ്യാനായി വെള്ളം ഒഴിവാക്കിയ പാടത്താണു കാട്ടുപന്നികളുടെ വിളയാട്ടം.

മുൻ വർഷങ്ങളിലും കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യം പന്നിക്കൂട്ടം ഇറങ്ങി ചവിട്ടിയും തിന്നും, കിടന്നുരുണ്ടും നാശനഷ്ടം വർധിച്ചെന്ന് കർഷകർ പറഞ്ഞു. വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വയലിൽ കാട്ടുപന്നിശല്യം വർധിച്ചതോടെ കർഷകർ വയലിനു ചുറ്റും നൂൽക്കമ്പിയും വള്ളികളും കെട്ടിയിട്ടുണ്ടെങ്കിലും ഇത് ചാടിക്കടന്നാണു വയലിലിറങ്ങുന്നത്. ഇരുട്ടുന്നതോടെ ഇറങ്ങുന്ന പന്നികൾ പുലരും വരെ വയൽ ഉഴുതുമറിച്ചും മറ്റും കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വയലിലിറങ്ങാനും കഴിയാത്ത അവസ്ഥയാണ്.