ആക്രി സാധനങ്ങളുടെ ഗോഡൗൺ കത്തി; ലക്ഷങ്ങളുടെ സാധനങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു
ബത്തേരി ∙ ആക്രിസാധനങ്ങൾ സൂക്ഷിക്കുന്ന വലിയ ഗോഡൗണിൽ തീപിടിത്തം. നഗരസഭ സ്റ്റേഡിയത്തിന് സമീപം പെരുമാൾ സ്വാമിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് ഇന്നലെ പുലർച്ചെ തീ പടർന്നത്. പെരുമാൾ സ്വാമി വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന

ബത്തേരി ∙ ആക്രിസാധനങ്ങൾ സൂക്ഷിക്കുന്ന വലിയ ഗോഡൗണിൽ തീപിടിത്തം. നഗരസഭ സ്റ്റേഡിയത്തിന് സമീപം പെരുമാൾ സ്വാമിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് ഇന്നലെ പുലർച്ചെ തീ പടർന്നത്. പെരുമാൾ സ്വാമി വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. നാട്ടുകാരും പൊലീസും തീയണയ്ക്കുന്നതിൽ പങ്കാളികളായി.
തീ പടർന്ന സമയത്ത് പെരുമാൾ സ്വാമിയും കുടുംബവും ജോലിക്കാരും അടക്കം അഞ്ചുപേർ ഗോഡൗണിലും സമീപത്തെ താമസസ്ഥലത്തും ഉറക്കത്തിലായിരുന്നു. കത്തിത്തുടങ്ങിയപ്പോൾ തന്നെ അറിഞ്ഞതിനാൽ എല്ലാവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചതിനൊപ്പം മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.