ഫുട്ബോൾ കളിക്കിടെ കാട്ടാന സ്കൂൾ മൈതാനത്ത്; വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു
ഗൂഡല്ലൂർ ∙ വിദ്യാർഥികൾ മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ കാട്ടാന മൈതാനത്തിലേക്കു പാഞ്ഞെത്തി. കളിച്ചു കൊണ്ടിരുന്ന വിദ്യാർഥികൾ പന്ത് ഉപേക്ഷിച്ച് മൈതാനത്തിൽ നിന്നും പുറത്തെത്തി. കുറച്ചു സമയം മൈതാനത്തിൽ കാട്ടാന പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം സമീപത്തെ വനത്തിലേക്കു കയറി. നെല്ലാക്കോട്ട ഹയർസെക്കൻഡറി

ഗൂഡല്ലൂർ ∙ വിദ്യാർഥികൾ മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ കാട്ടാന മൈതാനത്തിലേക്കു പാഞ്ഞെത്തി. കളിച്ചു കൊണ്ടിരുന്ന വിദ്യാർഥികൾ പന്ത് ഉപേക്ഷിച്ച് മൈതാനത്തിൽ നിന്നും പുറത്തെത്തി. കുറച്ചു സമയം മൈതാനത്തിൽ കാട്ടാന പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം സമീപത്തെ വനത്തിലേക്കു കയറി. നെല്ലാക്കോട്ട ഹയർസെക്കൻഡറി സ്കൂളിലെ മൈതാനത്തിലേക്കാണു അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞെത്തിയത്.
മൈതാനത്തിലേക്കു കാട്ടാന പാഞ്ഞടുക്കുന്നതും കുട്ടികൾ മൈതാനത്തിനു പുറത്തേത്ത് ഓടി മാറുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നെല്ലാക്കോട്ട സ്കൂളിന് സമീപത്തു കാടു നിറഞ്ഞ പ്രദേശമാണ്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കൊമ്പനാണ് മൈതാനത്തിൽ കയറിയത്. സ്കൂളിന്റെ ഭാഗത്ത് കാട്ടാന ശല്യം രാത്രിയിൽ മാത്രമാണ് ഉണ്ടായിരുന്നത്. പകലിലും കാട്ടാന എത്തിയതോടെ രക്ഷിതാക്കളും ഭീതിയിലാണ്.