വയനാട്ടിൽ ആര്? ഉപതിരഞ്ഞെടുപ്പ് ഫലം തൽസമയം
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 64.71 ആണ് പോളിങ് ശതമാനം. പ്രിയങ്ക ഗാന്ധി (യുഡിഎഫ്), സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതിനെ
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 64.71 ആണ് പോളിങ് ശതമാനം. പ്രിയങ്ക ഗാന്ധി (യുഡിഎഫ്), സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതിനെ
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. 64.71 ആണ് പോളിങ് ശതമാനം. പ്രിയങ്ക ഗാന്ധി (യുഡിഎഫ്), സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതിനെ
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (നവംബർ 23) രാവിലെ 8 മണിക്ക് ആരംഭിക്കും. 64.71 ആണ് പോളിങ് ശതമാനം. പ്രിയങ്ക ഗാന്ധി (യുഡിഎഫ്), സത്യൻ മൊകേരി (എൽഡിഎഫ്), നവ്യ ഹരിദാസ് (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ടെടുപ്പ് ഫലം തൽസമയം അറിയാം: Click Here
മണ്ഡലരൂപീകരണത്തിനുശേഷം ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയതിനാൽ ഭൂരിപക്ഷമുൾപെടെ ഏതു പ്രതീക്ഷയും തകിടംമറിയുകയോ മറികടക്കുകയോ ചെയ്യുന്ന ഫലമാകും ഇന്നുവരികയെന്ന കണക്കുകൂട്ടലിലാണു മുന്നണികൾ. യുഡിഎഫിനു വേണ്ടി പ്രിയങ്ക ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യഹരിദാസും ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ പോളിങ് 64.72% മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുതിരഞ്ഞെടുപ്പിനെക്കാൾ 8.76% കുറവ്.ഇത് ആരെ പ്രതികൂലമായി ബാധിക്കുമെന്നും ആർക്ക് അനുകൂലമാകുമെന്നും ഇന്നറിയാം.
പെട്ടിയിൽ വീണ വോട്ടുകളിലേറെയും തങ്ങളുടേതാണെന്ന് യുഡിഎഫും ഇടതുവോട്ടുകളൊന്നും പോൾ ചെയ്യപ്പെടാതെ പോയിട്ടില്ലെന്ന് എൽഡിഎഫും പാർട്ടിവോട്ടുകൾക്കപ്പുറം കടന്നുകയറാനായി എന്ന് എൻഡിഎയും പരസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും 3 മുന്നണികളുടെയും വിലയിരുത്തലുകൾ അപ്രസക്തമാക്കാനുതകുന്ന അടിയൊഴുക്കുകൾ മണ്ഡലത്തിലുണ്ടായെന്നാണു സൂചന.എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾ ചോർന്നാൽ പ്രിയങ്കയുടെ ഭൂരിപക്ഷം 3.50 ലക്ഷത്തിലും അധികമാകാനുള്ള സാധ്യതയുണ്ടെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. ഇതോടൊപ്പം എൻഡിഎ കഴിഞ്ഞതവണത്തെ പ്രകടനത്തിൽനിന്ന് ഏറെ പിന്നോട്ടുപോവുകയും ചെയ്താൽ യുഡിഎഫ് ഭൂരിപക്ഷം വീണ്ടും ഉയരുമെന്നും അവർ കണക്കുകൂട്ടുന്നു.
എങ്ങനെവന്നാലും കുറഞ്ഞത് 2.50 ലക്ഷം വോട്ടുകൾ സത്യൻ മൊകേരിയുടെ പെട്ടിയിലാകുമെന്നും പ്രിയങ്കയുടെ ഭൂരിപക്ഷം 2.50 ലക്ഷത്തിൽ ഒതുക്കാനാകുമെന്നുമാണ് എൽഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. ഒരുലക്ഷത്തിൽപരം വോട്ടുകൾ എൻഡിഎയും പ്രതീക്ഷിക്കുന്നുണ്ട്. എൽഡിഎഫ് വോട്ടുകൾ 2.50 ലക്ഷത്തിലും താഴെ പോവുകയും എൻഡിഎ പ്രതീക്ഷ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്താൽ വരുംദിവസങ്ങളിലെ വയനാടൻ രാഷ്ട്രീയം കേരളത്തിലാകെ ചൂടുപിടിച്ചുയരുമെന്നുറപ്പ്. 2019ൽ രാഹുൽ ഗാന്ധി ആദ്യമായി മത്സരിച്ചപ്പോൾ 80.33 % ആയിരുന്നു പോളിങ്. 2024ൽ ഇത് 73.48% ആയി കുറഞ്ഞു. ഇക്കുറി മാനന്തവാടി, ബത്തേരി, കൽപറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലായി 14,71,742 പേർക്കായിരുന്നു വോട്ടവകാശം. ഇതിൽ 9,52,543 പേർ മാത്രമേ വോട്ട് ചെയ്തുള്ളൂ.
യുഡിഎഫ്
പോളിങ് ശതമാനം കുറഞ്ഞെങ്കിലും പ്രിയങ്ക ഗാന്ധിക്കു വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ. പോൾ ചെയ്യാത്ത വോട്ടുകളിൽ അധികവും എൽഡിഎഫ്, എൻഡിഎ വോട്ടുകളാണെന്നാണു യുഡിഎഫ് നേതൃത്വം പറയുന്നത്. പ്രിയങ്ക ഗാന്ധിക്ക് മികച്ച ഭൂരിപക്ഷമാണു യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിക്ക് ഏപ്രിലിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം ഇത്തവണ പ്രിയങ്കയ്ക്കു ലഭിക്കുമെന്ന ഉറപ്പിലാണ് നേതാക്കൾ. മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും വോട്ടുകൾ വർധിക്കുമെന്നും യുഡിഎഫ് പറയുന്നു. 2019ൽ 4,31,770, 2024ൽ 3,64,422 വോട്ടുകളായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം.
എൽഡിഎഫ്
വിജയപ്രതീക്ഷയിൽ തന്നെയാണ് എൽഡിഎഫും. ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രശ്നങ്ങൾ അവസാന നിമിഷം വരെ എൽഡിഎഫ് ജനങ്ങളെ ബോധിപ്പിച്ചതായി നേതൃത്വം അറിയിച്ചു. അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്. അതിനാൽ യുഡിഎഫിനോടുള്ള സിസ്സംഗത പ്രചാരണം തീരുന്നതുവരെ ഉണ്ടായിരുന്നു. പൊതു തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ ദേശീയ നിർവാഹക സമിതിയംഗം ആനി രാജയ്ക്ക് 2,83,023 വോട്ടാണ് (26%) ലഭിച്ചത്. സത്യൻ മൊകേരിക്ക് ഇതു നിലനിർത്താനാകുമെന്നാണ് അവകാശവാദം.
എൻഡിഎ
വയനാട്ടിലെ നീറുന്ന പ്രശ്നങ്ങൾ എൻഡിഎ ജനങ്ങളിൽ എത്തിച്ചതിന്റെ പ്രതിഫലനം വോട്ടായി മാറുമെന്നാണ് എൻഡിഎ നേതൃത്വം പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനായിരുന്നു എൻഡിഎ സ്ഥാനാർഥി. 1,41,045 വോട്ട് ലഭിച്ചു.