ADVERTISEMENT

ബത്തേരി∙ തെരുവുനായ് ശല്യത്തിൽ പൊറുതി മുട്ടി ബത്തേരി നഗരം. രാവിലെ നടക്കാൻ പോകുന്നവർക്ക് പിന്നാലെയും ബസ് സ്റ്റാൻഡുകളിലും ഇടവഴികളിലുമൊക്കെ നായ്ക്കളെത്തിത്തുടങ്ങി. ചില സമയങ്ങളിൽ അടുത്തടുത്തായി നായകൾ കിടന്നുറങ്ങുന്നതു കാണാം. കഴി‍ഞ്ഞ ദിവസം ഗാന്ധി ജം‌ക്‌ഷനിൽ മണിക്കൂറുകളോളമാണ് നായകൾ തമ്പടിച്ചത്. കഴിഞ്ഞ ദിവസം ടൗണിലെ ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയ നായ ബസ് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടികൾക്കു നേരെ തിരിയുകയും കുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.തെരുവുനായകളെ നിയന്ത്രിക്കാൻ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The city of Bathery is grappling with a growing stray dog population causing fear and disruption. From disrupting morning walks to intimidating schoolchildren, the situation demands urgent attention from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com