മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഇടിഞ്ഞ കൊല്ലി പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമാക്കുകയാണെന്ന് ക്വാറി വിരുദ്ധ സമര സമിതി കുറ്റപ്പെടുത്തി. ക്വാറി പ്രവർത്തിക്കുന്നത് പാരിസ്ഥിതിക ആഘാത പഠന വകുപ്പ് നിർദേശിച്ചിട്ടുള്ള പൊതു നിയമങ്ങൾ പാലിക്കാതെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഇടിഞ്ഞ കൊല്ലി പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമാക്കുകയാണെന്ന് ക്വാറി വിരുദ്ധ സമര സമിതി കുറ്റപ്പെടുത്തി.  ക്വാറി പ്രവർത്തിക്കുന്നത് പാരിസ്ഥിതിക ആഘാത പഠന വകുപ്പ് നിർദേശിച്ചിട്ടുള്ള പൊതു നിയമങ്ങൾ പാലിക്കാതെയാണ്.  അനുവദിച്ചതിലും കൂടിയ സ്ഫോടനങ്ങൾ മൂലം ക്വാറിയുടെ സമീപത്തുള്ളവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. കിണറിലെ ജലനിരപ്പ് താഴ്ന്നതായും ക്ഷീരകർഷകരുടെ പശുക്കൾക്ക് ഗർഭം അലസുന്നതായും പരാതിയുണ്ട്. വലിയ ശബ്ദത്തിൽ പാറ പൊട്ടിക്കുന്നതിനാൽ കുഞ്ഞുകുട്ടികൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നതും പതിവാണ്. 

30 അടിയിൽ കുടുതൽ മണ്ണ് കഴിച്ചു മാറ്റിയാണ് പാറ ഖനനം ചെയ്യുന്നത്. എടുത്ത് മാറ്റുന്ന മണ്ണ്' ജലസ്രോതസ്സുകളിലും കുന്നിൻ ചെരുവിലും തള്ളി പുതിയ കുന്നുകൾ തന്നെ രൂപപ്പെടുകയാണ്. മാറ്റിയിടുന്ന മണ്ണിന് 8 മീറ്റർ ഉയരം 20 മീറ്റർ വീതി 45 ഡിഗ്രി ചെരിവ് എന്ന നിയമവും പാലിക്കുന്നില്ല.  ക്വാറിക്ക് 50 മീറ്ററിനുള്ളിൽ വിടുകൾ ഉള്ളത് പരിഗണിക്കാതെയാണ് ലൈസൻസ് നൽകിയിട്ടുള്ളത്. ശബ്ദവും പൊടി പടലങ്ങളും തടയന്നതിനോ മണ്ണ് ഇടിയാതിരിക്കുന്നത്തിനോ മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ല. 

ADVERTISEMENT

നോൺ ഇലക്ട്രിക്കൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമേ സ്ഫോടനങ്ങൾ പാടുള്ളു എന്ന നിയമവും ലംഘിക്കുകയാണ്. ടോറസ് ലോറികൾ നിരന്തരം ഓടുന്നതിനാൽ 2 വർഷം മുൻപ്  ടാറിങ് നടത്തിയ എടത്തന ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പഞ്ചായത്ത് റോഡ് തകർന്ന് കാൽനട പോലും ദുഷ്കരമായി. 2019ലെ പ്രളയകാലത്ത് ക്വാറിയുടെ അടുത്ത് മല ഇടിഞ്ഞ് വീട് നശിക്കുകയും സർക്കാർ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. വാളാട് വില്ലേജിൽ 3 ക്വാറികൾക്ക് ലൈസൻസ് അനുവദിച്ച് കഴിഞ്ഞു.

ഇനിയും പുതിയ ക്വാറികൾ തുടങ്ങാൻ ശ്രമം നടക്കുന്നുണ്ട്. ഒരുതരത്തിലുമുള്ള പഠനങ്ങളും നടത്താതെ ക്വാറികൾ അനുവദിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ക്വാറി അടച്ചു പൂട്ടുന്നത് വരെ ശക്തമായ ജനകീയ സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.നാളെ വൈകുന്നേരം 5 ന് വാളാട് ടൗണിൽ ക്വാറി വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് ഭാരവാഹികളായ റെജി മാത്യു,  പി.വി.ജോണി, ജീനി ജോസഫ്, ലതിക മേലാട് എന്നിവർ അറിയിച്ചു. 

English Summary:

A black stone quarry in Edinjkolli, Valadu Panchayat, faces accusations of operating without proper permits and causing significant distress to the local community. Residents report property damage, health issues, and environmental degradation due to the quarry's activities.