ADVERTISEMENT

മക്കിയാട്∙ ചാലിൽ–മീൻമുട്ടി റോഡിൽ മികച്ച യാത്രാ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി വിനോദ സഞ്ചാരികളും നാട്ടുകാരും. മീൻമുട്ടി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിന്റെ വീതി കുറവും വൻ തോതിൽ കല്ല് ഇളകിക്കിടക്കുന്നതും കാരണം ഇവിടെ യാത്രാ ദുരിതം പതിവാകുകയാണ്. പലയിടങ്ങളിലും എതിരെ വരുന്ന വാഹനത്തിന് അരിക് നൽകാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. പൂർണമായും കല്ല് ഇളകിയ നിലയിലുള്ള ഭാഗവും ഇവിടെയുണ്ട്.ഈ ഭാഗം വനം വകുപ്പിന്റെ ഉടമസ്ഥതയിലാണെന്നും അവരുടെ അനുമതി ഇല്ലാത്തതാണ് നന്നാക്കാത്തതിനു കാരണമെന്നും അധികൃതർ പറയുന്നു.

ഇവിടെ വലിയ കല്ലുകൾ ഉയർന്നു നിൽക്കുന്ന അവസ്ഥ ആയതിനാൽ വാഹനങ്ങൾക്ക് വൻ തോതിൽ കേടുപാട് സംഭവിക്കുന്നുണ്ട് ടൂറിസം കേന്ദ്രത്തിൽ തിരക്കേറുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്.നിലവിൽ 3 മീറ്റർ മാത്രമാണ് റോഡിന്റെ വീതി. ഇത് 6 മീറ്റർ ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിമാർക്ക് ഒട്ടേറെ തവണ പരാതി സമർപ്പിച്ചിരുന്നെങ്കിലും അതിലും നടപടി ആയില്ല.

English Summary:

The Chalil-Meenmutty Road, a vital route to the popular Meenmutty Waterfalls in Wayanad, Kerala, is plagued with infrastructural issues. Its narrow width, loose stones, and lack of repair are causing travel difficulties and raising concerns among tourists and locals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com