മുണ്ടക്കൈ–ചൂരൽമല ദുരന്തം: അവഗണനയ്ക്കെതിരെ സിപിഎം സത്യഗ്രഹം
Mail This Article
×
കൽപറ്റ ∙ ദുരന്തമുണ്ടാകുമ്പോൾ യുഡിഎഫ് മുതലെടുക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. ആരോ കൊടുത്ത തുണി സ്വന്തം പേരുള്ള സഞ്ചിയിൽ വിതരണം ചെയ്തയാളാണ് കോൺഗ്രസ് എംഎൽഎ. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎം ചൂരൽമല ലോക്കൽ കമ്മിറ്റി കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദുരന്തബാധിതർക്കുള്ള ദിവസവേതനം ഒരു മാസം കഴിഞ്ഞു നൽകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. അത് ലഭിക്കാത്തതിനാലാണ് ഇപ്പോൾ അത് മുടങ്ങിയിരിക്കുന്നത്. മറ്റു വഴികൾ സംസ്ഥാന സർക്കാർ തേടുന്നുണ്ടെന്നും ഗഗാറിൻ പറഞ്ഞു. ഏരിയാ സെക്രട്ടറി വി. ഹാരിസ്, അബ്ദുൾ റഹ്മാൻ, പി.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
English Summary:
Tensions rise in Kalpetta as CPM accuses the UDF of exploiting the recent Mundakkai-Chooralmala landslide for political gain. CPM leader P. Gagarin criticizes the UDF's distribution of relief materials under their own branding and highlights the delayed disbursement of daily wages to victims due to bureaucratic hurdles. A Satyagraha agitation was organized to protest against the government's alleged neglect.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.