മുണ്ടക്കൈ, വെള്ളാർമല സ്കൂളുകൾക്ക് ലഭിച്ച ബസ് വെറുതെ കിടക്കുന്നു
മേപ്പാടി ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവ.എൽപി സ്കൂളിനും വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനും സൗജന്യമായി ലഭിച്ച ബസുകൾ ഓടിത്തുടങ്ങിയില്ല.മണിപ്പാൽ ഫൗണ്ടേഷൻ സൗജന്യമായി 2 മാസങ്ങൾക്കു മുൻപാണു ബസുകൾ സ്കൂളുകൾക്കായി വാങ്ങി നൽകിയത്. എന്നാൽ, ഇതുവരെയായിട്ടും ബസുകൾ നിരത്തിലിറക്കാൻ

മേപ്പാടി ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവ.എൽപി സ്കൂളിനും വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനും സൗജന്യമായി ലഭിച്ച ബസുകൾ ഓടിത്തുടങ്ങിയില്ല. മണിപ്പാൽ ഫൗണ്ടേഷൻ സൗജന്യമായി 2 മാസങ്ങൾക്കു മുൻപാണു ബസുകൾ സ്കൂളുകൾക്കായി വാങ്ങി നൽകിയത്. എന്നാൽ, ഇതുവരെയായിട്ടും ബസുകൾ നിരത്തിലിറക്കാൻ അധികൃതർക്കായിട്ടില്ല.
ബസുകളുമായി ബന്ധപ്പെട്ട ചെലവ് കണക്കാക്കുന്നതിൽ തീരുമാനമായിട്ടില്ലെന്നാണ് വിശദീകരണം. 2 ബസുകളും മഴയും വെയിലുമേറ്റ് മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് കിടക്കുകയാണ്. നിലവിൽ വെള്ളാർമല ജിവിഎച്ച്എസ് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ഗവ. എൽപി സ്കൂൾ മേപ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുമാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. 70 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മണിപ്പാൽ ഫൗണ്ടേഷൻ സൗജന്യമായി ബസുകൾ നൽകിയത്.
ഡ്രൈവറുടെയും ബസിന്റെ മറ്റു ചെലവുകളും വഹിക്കാൻ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാത്തതാണ് തിരിച്ചടിയായത്. ബസുകൾ ഓടിക്കണമെങ്കിൽ ഇന്ധനമടക്കം ശരാശരി ഒരു മാസം 50,000 രൂപയെങ്കിലും ചെലവാകും. ഇത്രയും തുക കണ്ടെത്താൻ സ്കൂൾ പിടിഎയെ കൊണ്ട് ഒറ്റയ്ക്ക് സാധ്യമല്ല.നിലവിൽ ചൂരൽമലയിൽ നിന്നും കെഎസ്ആർടിസി ബസുകളിൽ സൗജന്യമായാണ് വിദ്യാർഥികളെ സ്കൂളിലേക്ക് എത്തിക്കുന്നത്.