ഇവൻ പാവാടാ.. പക്ഷേ പേടിയാടാ..! നെയ്ക്കുപ്പ വനപാതയിലെ ഒറ്റയാനെ പേടിച്ച് യാത്രക്കാർ; ശല്യക്കാരനല്ലെന്ന് വനപാലകർ
പുൽപള്ളി ∙ നടവയൽ റൂട്ടിൽ നെയ്ക്കുപ്പ വനപാതയിലെ പതിവുകാരനായ ഒറ്റയാൻ യാത്രക്കാർക്കു ഭീഷണിയാകുന്നു. ആന ശല്യക്കാരനല്ലെന്ന് വനപാലകർ പറയുന്നുണ്ടെങ്കിലും പാതയോരത്ത് കൊമ്പൻ നിലയുറപ്പിക്കുമ്പോൾ കടന്നുപോകാൻ പലർക്കും ധൈര്യമില്ല.കൽപറ്റ, പനമരം, മാനന്തവാടി ഭാഗത്തേക്ക് രാവിലെ ജോലിക്കുപോകുന്നവർക്കാണ് ഏറെപ്രശ്നം.

പുൽപള്ളി ∙ നടവയൽ റൂട്ടിൽ നെയ്ക്കുപ്പ വനപാതയിലെ പതിവുകാരനായ ഒറ്റയാൻ യാത്രക്കാർക്കു ഭീഷണിയാകുന്നു. ആന ശല്യക്കാരനല്ലെന്ന് വനപാലകർ പറയുന്നുണ്ടെങ്കിലും പാതയോരത്ത് കൊമ്പൻ നിലയുറപ്പിക്കുമ്പോൾ കടന്നുപോകാൻ പലർക്കും ധൈര്യമില്ല.കൽപറ്റ, പനമരം, മാനന്തവാടി ഭാഗത്തേക്ക് രാവിലെ ജോലിക്കുപോകുന്നവർക്കാണ് ഏറെപ്രശ്നം. ശക്തമായി മഞ്ഞുപെയ്യുന്ന ദിവസങ്ങളിൽ ആനയുടെ അടുത്തെത്തുമ്പോഴാണ് കാണാനാവുക.
പിന്നെ ഭയവും ആശങ്കയുമിരട്ടിക്കും.കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകൾ ആനയെ കണ്ടുതിരിച്ചു പോന്നു. പിന്നീട് വലിയവാഹനത്തിനു പിന്നാലെയാണ് കടന്നുപോയത്.വനത്തിലെ ചുള്ളിക്കാട് ജംക്‌ഷനിലാണ് മിക്കവാറും ചെറിയ കൊമ്പുള്ള ഈ ആനയുണ്ടാവുക. എന്നാൽ ഒരുവലിയകൊമ്പനും പ്രദേശത്തുണ്ട്. രാത്രി കൂടുതൽ ആനകളെ പാതയിൽ കാണാറുണ്ടെന്ന് യാത്രക്കാർ പറയുന്നു.ചെതലയം വനത്തിലെ ആനത്താരയുൾപ്പെടുന്ന സ്ഥലമാണിത്. കബനികടന്ന് ആനകൾ കേരള–കർണാടക വനത്തിലേക്ക് സഞ്ചരിക്കുന്നത് ഇതുവഴിയാണ്.