ലോക്സഭാ ഉപതിരഞ്ഞെടുപ്പ്: ബത്തേരി നഗരസഭയിൽ 81 വോട്ടുകൾക്ക് എൽഡിഎഫ് എൻഡിഎക്കും പിന്നിൽ
ബത്തേരി ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ നഗരസഭയിലും പുൽപള്ളി, പൂതാടി പഞ്ചായത്തുകളിലും എൻഡിഎ സഖ്യം രണ്ടാമത്. ബത്തേരി നഗരസഭയിൽ പ്രിയങ്ക ഗാന്ധി 14315 വോട്ട് നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് 4217 വോട്ട് നേടി രണ്ടാമതെത്തി. എൽഡിഎഫിലെ സത്യൻ മൊകേരിക്ക് 4136 വോട്ടാണ് ലഭിച്ചത്.

ബത്തേരി ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ നഗരസഭയിലും പുൽപള്ളി, പൂതാടി പഞ്ചായത്തുകളിലും എൻഡിഎ സഖ്യം രണ്ടാമത്. ബത്തേരി നഗരസഭയിൽ പ്രിയങ്ക ഗാന്ധി 14315 വോട്ട് നേടിയപ്പോൾ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് 4217 വോട്ട് നേടി രണ്ടാമതെത്തി. എൽഡിഎഫിലെ സത്യൻ മൊകേരിക്ക് 4136 വോട്ടാണ് ലഭിച്ചത്. എൻഡിഎക്ക് എൽഡിഎഫിനെക്കാൾ 81 വോട്ട് അധികം. ബത്തേരി നഗരസഭയിലെ 17 ബൂത്തുകളിൽ എൻഡിഎ എൽഡിഎഫിനെ പിന്നിലാക്കി. 104ാം ബൂത്തിൽ എൻഡിഎക്ക് 135 വോട്ടിന്റെ ലീഡ് ഉണ്ട്. നഗരസഭയിൽ പതിനായിരത്തോളം വോട്ടുകൾ പോൾ ചെയ്യപ്പെടാതെ പോയപ്പോഴാണ് എൽഡിഎഫിന്റെ വൻ തകർച്ച.
പൂതാടിയിൽ 10116 വോട്ടാണ് യുഡിഎഫ് നേടിയത്. ഇവിടെ എൻഡിഎ 4106 വോട്ടു നേടിയപ്പോൾ എൽഡിഎഫിന് 3810 വോട്ട് നേടാനേ ആയുള്ളൂ. എൻഡിഎക്ക് എൽഡിഎഫിനെക്കാൾ 296 വോട്ടിന്റെ ലീഡ്.പുൽപള്ളി പഞ്ചായത്തിൽ യുഡിഎഫ് ആകെ നേടിയത് 9542 വോട്ടുകളാണ്. എൻഡിഎ 3118 വോട്ടു നേടിയപ്പോൾ എൽഡിഎഫിന് 2921 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 197 വോട്ട് എൽഡിഎഫിനെക്കാൾ കൂടുതൽ. പുൽപള്ളിയിലെ 16 ബൂത്തുകളിൽ എൻഡിഎ ആണ് എൽഡിഎഫിനെക്കാൾ മുന്നിൽ. യുഡിഎഫിനു മേൽക്കൈയുള്ള പുൽപള്ളിയിൽ ആകെയുള്ള 27 ബൂത്തുകളിൽ 16 ലും എൻഡിഎ രണ്ടാമതായതോടെ, ഉറച്ച യുഡിഎഫ് വോട്ടുകളും എൻഡിഎക്കു ലഭിച്ചുവെന്നാണു കരുതേണ്ടത്.
മീനങ്ങാടി പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിന് എൻഡിഎയെക്കാൾ 1000 വോട്ടിൽ കൂടുതൽ ലീഡുള്ളത്. ഇവിടെ എൽഡിഎഫിന് എൻഡിഎയെക്കാൾ 1960 വോട്ട് അധികം ലഭിച്ചു. യുഡിഎഫ് 9881 വോട്ടു നേടിയ മീനങ്ങാടിയിൽ എൽഡിഎഫ് 4518 വോട്ടു നേടി. 2558 വോട്ടാണ് എൻഡിഎയുടെ സമ്പാദ്യം.ബത്തേരി നിയോജക മണ്ഡലത്തിൽ ബാക്കിയുള്ള അമ്പലവയൽ (493), നൂൽപുഴ (185), നെൻമേനി (412), മുള്ളൻകൊല്ലി (99) എന്നിവിടങ്ങളിൽ എൽഡിഎഫിന് എൻഡിഎയെക്കാൾ നേരിയ ലീഡ് മാത്രമാണുള്ളത്.
ബത്തേരി മണ്ഡലത്തിൽ എൻഡിഎ എൽഡിഎഫിനെ പിന്നിലാക്കിയ ബൂത്തുകൾ
ബത്തേരി നഗരസഭ: 104,105,106,107,109,111,112,113,114,117,119,120,122,126,131,132,134
പൂതാടി പഞ്ചായത്ത്: 52,53,54,55,56,57,58,59,60,61,64,65,68,69,71,74,75,76,77
പുൽപള്ളി പഞ്ചായത്ത്: 27,28,30,31,35,37,38,39,40,41,42,43,44,45,48,49