അതിമധുരം പ്രിയതരം; പ്രിയങ്കയെ കാണാനും കേൾക്കാനുമെത്തിയ സ്നേഹക്കടൽ വോട്ടായി
കൽപറ്റ∙ പോളിങ് ശതമാനവും പെട്ടിയിലായ വോട്ടുകളും കുത്തനെ ഇടിഞ്ഞിട്ടും പ്രിയങ്ക ഗാന്ധി തിളക്കമാർന്ന ഭൂരിപക്ഷത്തിലെത്തിയത് യുഡിഎഫിന് അഭിമാനനേട്ടം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 1,32,110 വോട്ടുകൾ കുറവായാണ് ഇക്കുറി പോൾ ചെയ്തത്. പോളിങ് ശതമാനത്തിൽ 8.76%ത്തിന്റെ ഇടിവുമുണ്ടായി. അതായത്, 5,19,199 വോട്ടുകൾ പോൾ

കൽപറ്റ∙ പോളിങ് ശതമാനവും പെട്ടിയിലായ വോട്ടുകളും കുത്തനെ ഇടിഞ്ഞിട്ടും പ്രിയങ്ക ഗാന്ധി തിളക്കമാർന്ന ഭൂരിപക്ഷത്തിലെത്തിയത് യുഡിഎഫിന് അഭിമാനനേട്ടം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 1,32,110 വോട്ടുകൾ കുറവായാണ് ഇക്കുറി പോൾ ചെയ്തത്. പോളിങ് ശതമാനത്തിൽ 8.76%ത്തിന്റെ ഇടിവുമുണ്ടായി. അതായത്, 5,19,199 വോട്ടുകൾ പോൾ ചെയ്യപ്പെടാതെ പോയി. ഇതിലേറെയും ഇടതുവോട്ടുകളാണെന്നതിന്റെ തെളിവാണ് കുറഞ്ഞ പോളിങ്ങായിട്ടും യുഡിഎഫിന്റെ മികച്ച പ്രകടനം. 2024ൽ 6,47,445 വോട്ടുകൾ രാഹുൽ നേടിയെങ്കിലും 10,75,921 വോട്ടുകൾ ചെയ്തിരുന്നുവെന്നതു കണക്കിലെടുക്കുമ്പോൾ യുഡിഎഫ് വിജയത്തിന്റെ തിളക്കം വർധിക്കുന്നു.
ഇക്കുറി പോൾ ചെയ്ത വോട്ടുകൾ കുറഞ്ഞിട്ടും പ്രിയങ്കയ്ക്ക് 6,22,338 വോട്ടുകൾ നേടാനായി. രാഹുൽ നേടിയതിനെക്കാൾ 25,107 വോട്ടുകളുടെ മാത്രം കുറവ്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 65.33 ശതമാനവും നേടി പ്രിയങ്ക ജനഹിതത്തിൽ റെക്കോർഡുമിട്ടു. രാഹുൽ ഗാന്ധിക്ക് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ച 2019ലെ തിരഞ്ഞെടുപ്പിൽപോലും 64.6 ശതമാനം വോട്ടുകളേ നേടാനായിരുന്നുള്ളൂ. മണ്ഡലത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫിനു തന്നെയാണ് ലീഡ്. ഈ ഫലത്തിന്റെ ട്രെൻഡ് തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. വയനാട് ജില്ലയിൽനിന്നു 1,55406 വോട്ടുകളുടെ ഭൂരിപക്ഷമാണു ലഭിച്ചത്. പ്രിയങ്ക ഗാന്ധിക്ക് അനുകൂലമായി സ്ത്രീവോട്ടർമാർ ചിന്തിച്ചുവെന്നും അതാണ് കുറഞ്ഞ പോളിങ് ശതമാനത്തിലും വൻ ഭൂരിപക്ഷത്തിലെത്താൻ യുഡിഎഫിനെ സഹായിച്ചതെന്നുമുള്ള വിലയിരുത്തലുമുണ്ട്. പുരുഷവോട്ടർമാരെക്കാൾ 43,036 സ്ത്രീകൾ ഇക്കുറി വോട്ട് ചെയ്യാനെത്തിയിരുന്നു.
പ്രിയങ്ക ഗാന്ധിയെ കന്നിപ്പോരാട്ടത്തിൽ വൻ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്കയയ്ക്കാൻ കഴിഞ്ഞുവെന്നതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാംപ്. പോളിങ് കുറഞ്ഞപ്പോൾ ആശങ്കയുണ്ടായെങ്കിലും ഇടതുവോട്ടുകളിലാണ് ചോർച്ചയെന്നു കണ്ടെത്തിയതോടെ നേതാക്കൾക്ക് ആശ്വാസമായിരുന്നു. എങ്കിലും 5 ലക്ഷമെന്ന പ്രഖ്യാപിത ഭൂരിപക്ഷം കടക്കാനായില്ലെന്നതിന്റെ നിരാശയുമുണ്ട്. രാഹുൽ ഗാന്ധി സ്ഥാനാർഥിയായപ്പോൾ നാമനിർദേശപത്രിക നൽകാനെത്തിയതൊഴിച്ചാൽ പിന്നീട് ഓരോ പരിപാടികളിൽ വീതമാണു കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വോട്ടഭ്യർഥിച്ചത്. ഇക്കുറി പ്രിയങ്ക ഗാന്ധി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു തവണയെങ്കിലും പര്യടനം നടത്തി. വമ്പൻ റോഡ് ഷോകളും നടത്തി. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി തുടങ്ങിയ നേതാക്കളും പ്രിയങ്കയുടെ പ്രചാരണത്തിൽ പങ്കെടുത്തു.യുഡിഎഫ് ഇതുവരെ നടത്തിയിട്ടില്ലാത്തത്ര ആസൂത്രിതവും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇക്കുറി. പണത്തിനും കുറവുണ്ടായിരുന്നില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷം നന്ദിപ്രകടനത്തിനും മണ്ഡലപര്യടനത്തിനുമായി നിയുക്ത എംപി വയനാട്ടിലെത്തും.