തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് തേരോട്ടം; 3 ഇടങ്ങളിൽ എൽഡിഎഫിനെ പിന്നിലാക്കി എൻഡിഎ
കൽപറ്റ ∙ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫിന് ലീഡ്. 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും പ്രിയങ്ക ഗാന്ധിയാണു ബഹുദൂരം മുന്നിൽ. തിരുനെല്ലി പ ഞ്ചായത്തിലാണ് പ്രിയങ്കയ്ക്ക് അൽപമെങ്കിലും ലീഡ് കുറഞ്ഞത്. 241 വോട്ടുകളുടെ ഭൂരിപക്ഷമേ ഇവിടെ യുഡിഎഫിനുള്ളൂ. ഏറ്റവുമധികം ഭൂരിപക്ഷം നൽകിയത്

കൽപറ്റ ∙ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫിന് ലീഡ്. 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും പ്രിയങ്ക ഗാന്ധിയാണു ബഹുദൂരം മുന്നിൽ. തിരുനെല്ലി പ ഞ്ചായത്തിലാണ് പ്രിയങ്കയ്ക്ക് അൽപമെങ്കിലും ലീഡ് കുറഞ്ഞത്. 241 വോട്ടുകളുടെ ഭൂരിപക്ഷമേ ഇവിടെ യുഡിഎഫിനുള്ളൂ. ഏറ്റവുമധികം ഭൂരിപക്ഷം നൽകിയത് ബത്തേരി നഗരസഭയാണ്. ബത്തേരിയിൽ പ്രിയങ്ക ഗാന്ധി സത്യൻ മൊകേരിയെക്കാൾ 10068 വോട്ടുകൾ അധികം നേടി. അതേസമയം, ബത്തേരി നഗരസഭയിലും പൂതാടി, പുൽപള്ളി പഞ്ചായത്തുകളിലും എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൻഡിഎ രണ്ടാമതെത്തി. കൽപറ്റ മണ്ഡലത്തിൽ കണിയാമ്പറ്റ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട് പഞ്ചായത്തുകളിൽ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് എൽഡിഎഫ് എൻഡിഎയെ മൂന്നാം സ്ഥാനത്താക്കിയത്. ലോക്സഭാ പൊതുതിരഞ്ഞെടുപ്പിൽ തിരുനെല്ലി പഞ്ചായത്തിൽ എൽഡിഎഫിനായിരുന്നു ലീഡ്.
തിരുനെല്ലിയിലെ 19 ബൂത്തുകളിൽ 11ലും ആനി രാജയായിരുന്നു മുന്നിൽ. എന്നാൽ, ഇടതുകോട്ടയായ തിരുനെല്ലിയിലും ഇക്കുറി യുഡിഎഫ് കടന്നുകയറി. കഴിഞ്ഞതവണയും പുൽപള്ളി, പൂതാടി പഞ്ചായത്തുകളിൽ എൻഡിഎ രണ്ടാമതായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭയിലും നില മെച്ചപ്പെടുത്തി എൽഡിഎഫിനെ മൂന്നാംസ്ഥാനത്തേക്കു തള്ളാൻ എൻഡിഎക്കായി.
ജില്ലയിൽ 578 ബൂത്തുകളുള്ളതിൽ 561 ലും പ്രിയങ്ക ഗാന്ധിക്കാണ് ലീഡ്. 13 ബൂത്തുകളിൽ സത്യൻ മൊകേരി ഒന്നാമതെത്തി. 4 ബൂത്തുകളിൽ നവ്യ ഹരിദാസ് പ്രിയങ്ക ഗാന്ധിയെയും സത്യൻ മൊകേരിയെയും പിന്നിലാക്കി. കൽപറ്റ മണ്ഡലത്തിൽ കണിയാമ്പറ്റ പഞ്ചായത്തിലെ 31 ാം നമ്പർ ബൂത്തിലും കൽപറ്റ നഗരസഭയിലെ പുളിയാർമല ബൂത്തിലുമാണ് എൻഡിഎ ഒന്നാമതെത്തിയത്. കൽപറ്റ മണ്ഡലത്തിലെ 32 ബൂത്തുകളിൽ എൻഡിഎ രണ്ടാമതാണ്. ബത്തേരി മണ്ഡലത്തിൽ നൂൽപുഴ പഞ്ചായത്തിലെ മാതമംഗലം ബൂത്തിലാണ് എൻഡിഎ ഒന്നാമതെത്തിയത്. ആകെ 95 ബൂത്തുകളിൽ എൽഡിഎഫ് എൻഡിഎയ്ക്കു പിന്നിലായി.
മാനന്തവാടി മണ്ഡലത്തിലെ 26 ബൂത്തുകളിൽ എൻഡിഎ രണ്ടാമതെത്തി. പനമരം പഞ്ചായത്തിലെ വിളമ്പുകണ്ടം ബൂത്തിൽ എൻഡിഎ ലീഡ് നേടി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർ വോട്ട് രേഖപ്പെടുത്തിയ ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിലെ രണ്ടു ബൂത്തുകളിലും മേപ്പാടി എച്ച്എസിലെ ബൂത്തിലും പ്രിയങ്ക ഗാന്ധി ലീഡ് നേടി.