വയനാട് ജില്ലാ സ്കൂൾ കലോത്സവം നടവയലിൽ; വിളംബര ജാഥ നടത്തി
കൽപറ്റ ∙ ജില്ലാ സ്കൂൾ കലോത്സവത്തിനു ഇന്നു നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ കേളികൊട്ടുണരും. രചനാ മത്സരങ്ങളാണു ഇന്നു നടക്കുക. സ്റ്റേജിന മത്സരങ്ങൾ നാളെ മുതൽ നടക്കും. ഇന്ന് രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് പതാക ഉയർത്തും. നാളെ വൈകിട്ടു 3.30ന് ടി.സിദ്ദീഖ് എംഎൽഎ

കൽപറ്റ ∙ ജില്ലാ സ്കൂൾ കലോത്സവത്തിനു ഇന്നു നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ കേളികൊട്ടുണരും. രചനാ മത്സരങ്ങളാണു ഇന്നു നടക്കുക. സ്റ്റേജിന മത്സരങ്ങൾ നാളെ മുതൽ നടക്കും. ഇന്ന് രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് പതാക ഉയർത്തും. നാളെ വൈകിട്ടു 3.30ന് ടി.സിദ്ദീഖ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വി.ടി.മുരളി, മാനന്തവാടി രൂപതാ കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ എന്നിവർ മുഖ്യാതിഥികളാകും. 29ന് വൈകിട്ട് 4ന് സമാപന സമ്മേളനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ്, സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആന്റോ വി.തോമസ് എന്നിവർ അറിയിച്ചു. ദിവസവും 3 നേരങ്ങളിലായി 4500 പേർക്ക് ഭക്ഷണം നൽകും.
9 വേദികൾ; 240 ഇനങ്ങൾ
കലാരസക്കൂട്ടുമായി 3000 വിദ്യാർഥികളാണു ഇത്തവണ കലാ മാമാങ്കത്തിനെത്തുന്നത്. 9 വേദികളിലായി 240 ഇനങ്ങളിലാണ് മത്സരങ്ങൾ. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എൽപി സ്കൂൾ, നടവയൽ കെജെ ഓഡിറ്റോറിയം, കോഓപ്പറേറ്റീവ് കോളജ് എന്നിവിടങ്ങളിലായാണു വേദികൾ. സൂര്യകാന്തി, ജ്വാലാമുഖി, സ്വർണചാമരം, ഇന്ദ്രനീലം, രജനീഗന്ധി, സാലഭഞ്ജിക, ചിത്രവനം, ചക്കരപ്പന്തൽ, ചന്ദ്രകളഭം എന്നിങ്ങനെയാണു വേദികളുടെ പേരുകൾ. റോയ്സൺ പിലാക്കാവ് ആണ് സ്വാഗതഗാനം രചിച്ചത്. കെ.ജി.ജോഷി ഇൗണം നൽകി. 43 വിദ്യാർഥികൾ ചേർന്ന് സ്വാഗതഗാനം ആലപിക്കും. കലാമേളയുടെ ലോഗോ രൂപകൽപന ചെയ്തത് പനമരം സ്വദേശി കെ.സി.സൂഫിയാനാണ്.
സ്കൂൾ കലോത്സവം: വിളംബര ജാഥ നടത്തി
നടവയൽ ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ആരംഭിക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി പനമരം നടവയൽ എന്നിവിടങ്ങളിലായി നടത്തിയ വിളംബരജാഥയിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരും കുടുംബശ്രീ പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ അണിനിരന്നു. മീഡിയ, പബ്ലിസിറ്റി ഓഫിസുകളും കലവറ നിറയ്ക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആന്റോ വി. തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, നിസാർ കമ്പ, പ്രധാനാധ്യാപകൻ ഇ.കെ.വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി ജോസ്, പഞ്ചായത്തംഗങ്ങളായ തങ്കച്ചൻ നെല്ലിക്കയം, സന്ധ്യ ലിഷു, എം.നാസർ, പിടിഎ പ്രസിഡന്റ് വിൻസന്റ് തോമസ് എന്നിവർ പ്രസംഗിച്ചു.