കടുവപ്പേടി മാറാതെ ആനപ്പാറ; കടുവക്കുടുംബത്തെ പിടികൂടാനുള്ള ദൗത്യം തുടങ്ങിയിട്ട് ഒരുമാസം
ആനപ്പാറ ∙ കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപറേഷൻ 'റോയൽ സ്ട്രൈപ്സ്' ദൗത്യം തുടങ്ങിയിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. ആനപ്പാറ എസ്റ്റേറ്റിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന കടുവക്കുടുംബത്തെ പിടികൂടാനായി കഴിഞ്ഞ ഒക്ടോബർ 28നാണു മൈസൂരുവിൽ നിന്നു കൂറ്റൻ കൂട് (വാക് ത്രൂ കേജ്)
ആനപ്പാറ ∙ കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപറേഷൻ 'റോയൽ സ്ട്രൈപ്സ്' ദൗത്യം തുടങ്ങിയിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. ആനപ്പാറ എസ്റ്റേറ്റിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന കടുവക്കുടുംബത്തെ പിടികൂടാനായി കഴിഞ്ഞ ഒക്ടോബർ 28നാണു മൈസൂരുവിൽ നിന്നു കൂറ്റൻ കൂട് (വാക് ത്രൂ കേജ്)
ആനപ്പാറ ∙ കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപറേഷൻ 'റോയൽ സ്ട്രൈപ്സ്' ദൗത്യം തുടങ്ങിയിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. ആനപ്പാറ എസ്റ്റേറ്റിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന കടുവക്കുടുംബത്തെ പിടികൂടാനായി കഴിഞ്ഞ ഒക്ടോബർ 28നാണു മൈസൂരുവിൽ നിന്നു കൂറ്റൻ കൂട് (വാക് ത്രൂ കേജ്)
ആനപ്പാറ ∙ കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപറേഷൻ 'റോയൽ സ്ട്രൈപ്സ്' ദൗത്യം തുടങ്ങിയിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. ആനപ്പാറ എസ്റ്റേറ്റിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന കടുവക്കുടുംബത്തെ പിടികൂടാനായി കഴിഞ്ഞ ഒക്ടോബർ 28നാണു മൈസൂരുവിൽ നിന്നു കൂറ്റൻ കൂട് (വാക് ത്രൂ കേജ്) ആനപ്പാറയിലെത്തിച്ച് ദൗത്യം തുടങ്ങിയത്. തുടർന്ന് കടുവകളെ ആകർഷിക്കാനായി, കടുവകൾ കൊന്ന പശുവിന്റെ ജഡം കൂടിന്റെ ഒരുഭാഗത്തായി സൂക്ഷിക്കുകയും ചെയ്തു. ആദ്യം ജഡം ഭക്ഷിക്കാനായി അമ്മക്കടുവയും പിന്നാലെ കുട്ടിക്കടുവകളും എത്തുമെന്നുമായിരുന്നു വനംവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, കടുവക്കുടുംബം അന്നു കൂടിന്റെ പരിസരത്തേക്കു എത്തിയില്ല.
കൂട് സ്ഥാപിച്ച സ്ഥലത്തു മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതിനാലാണു കടുവക്കുടുംബം എത്താതിരുന്നതെന്നും വരുംദിവസങ്ങളിൽ കടുവക്കുടുംബം കൂടിനു സമീപമെത്തുമെന്നായിരുന്നു വനംവകുപ്പ് അന്നു നൽകിയ വിശദീകരണം. തുടർന്ന്, കടുവക്കുടുംബത്തെ നിരീക്ഷിക്കാനായി ആനപ്പാറയുടെ വിവിധ ഭാഗങ്ങളിലായി 23 ക്യാമറ ട്രാപ്പുകളും 3 എഐ ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ, പിന്നീട് കടുവക്കുടുംബത്തിന്റെ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞിട്ടില്ല. ഇതിനിടെ, കഴിഞ്ഞ 29ന് ആനപ്പാറയ്ക്ക് സമീപം ആൺകടുവയുടെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചു.ഇതോടെയാണു കടുവക്കുടുംബം ആനപ്പാറയിൽ നിന്നു നീങ്ങാൻ തുടങ്ങിയത്.
ഇതിനിടെ, പല ദിവസങ്ങളിലായി കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടങ്ങളും ആനപ്പാറയിലെത്തി. കടുവകളുടെ സാന്നിധ്യമില്ലാത്തതിനാലാണു കാട്ടാനകൾ കുട്ടികളെയും കൂട്ടി ആനപ്പാറയിലെത്തിയതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, കഴിഞ്ഞ 17ന് ആനപ്പാറയിൽ രാത്രിയിൽ കടുവക്കുടുംബത്തെ കണ്ടതായും അമ്മക്കടുവയുടേതിനും കുട്ടിക്കടുവകളുടേതിനും സമാനമായ കാൽപാടുകൾ പ്രദേശത്ത് പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ വിവരം നൽകിയിരുന്നു. കഴിഞ്ഞ 15ന് ആനപ്പാറ അത്തിമരത്തിനു സമീപം കടുവയെ കണ്ടതായി നാട്ടുകാരൻ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, കടുവയല്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. കടുവക്കുടുംബമെത്തിയെന്ന പ്രചാരണം ശക്തമായതോടെ ആനപ്പാറ വീണ്ടും ആശങ്കയിലായിരുന്നു.
ആശങ്കകൾ പങ്കുവച്ച് നാട്ടുകാർ
നാട്ടുകാരുടെ ആശങ്കയകറ്റുന്നതിനായി ഇന്നലെ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമന്റെ നേതൃത്വത്തിൽ ആനപ്പാറയിൽ യോഗം ചേർന്നു. കടുവക്കുടുംബത്തെ ആനപ്പാറയിലെ വിവിധ ഇടങ്ങളിലായി കണ്ടെന്ന പ്രചാരണം ശക്തമായിരുന്നു. ഇതു കൂടി കണക്കിലെടുത്താണു യോഗം ചേർന്നത്. മേഖലയിലെ ജനജീവിതം ആശങ്കയിലാണെന്ന് നാട്ടുകാർ യോഗത്തിൽ പറഞ്ഞു. വൈകിട്ട് 5 കഴിഞ്ഞാൽ ആളുകൾ പുറത്തിറങ്ങുന്നില്ല. അതിരാവിലെ ജോലിക്കു പോകുന്നത് പലരും നിർത്തി. വിദ്യാർഥികൾ വീട്ടിൽ തിരിച്ചെത്തുന്നത് വരെ നെഞ്ചിൽ തീയാണെന്നും നാട്ടുകാർ പറഞ്ഞു. കടുവയ്ക്കു പുറമേ, കാട്ടാനകളും പതിവായി ആനപ്പാറയിലെത്തുന്നുണ്ട്. മേഖലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ യോഗത്തിൽ ആവശ്യപ്പെട്ടു. കടുവക്കുടുംബം ആനപ്പാറയിൽ നിന്നു നീങ്ങിയതായി യോഗത്തിൽ ഡിഎഫ്ഒ വിശദീകരിച്ചു. ആനപ്പാറ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 24 ക്യാമറ ട്രാപ്പുകളും 3 എഐ ക്യാമറുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതുവരെയായിട്ടും കടുവക്കുടുംബത്തിന്റെ ദൃശ്യങ്ങൾ ക്യാമറാ ട്രാപ്പുകളിൽ പതിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാൽപാടുകളും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ കടുവക്കുടുംബത്തിന്റെ സാന്നിധ്യം ആനപ്പാറയിൽ ഇല്ല. എന്നാൽ, കടുവക്കുടുംബം ആനപ്പാറയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. ജനങ്ങൾ പറയുന്ന ഇടങ്ങളിലേക്ക് ക്യാമറാ ട്രാപ്പുകൾ മാറ്റി സ്ഥാപിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വാക് ത്രൂ കേജ് ആനപ്പാറയിലെത്തിയതിനു ശേഷമേ കർണാടകയുടെ കൂട് സ്ഥലത്തു നിന്നു മാറ്റുകയുള്ളു. വനംവകുപ്പിന്റെ ബേസ് ക്യാംപ് ആനപ്പാറയിൽ തുടരും. 24 മണിക്കൂറും ആനപ്പാറയിൽ വനംവകുപ്പ് സംഘം പട്രോളിങ് നടത്തുന്നുണ്ട്. ഇതും തുടരും. യോഗത്തിൽ, എൻ.ഒ.ദേവസി, ടി.കെ.നസീമ, ബീന സുരേഷ്, ടി.ജെ.പൗലോസ്, സലിം കാരികത്ത്, വേലായുധൻ ഇൻലന്റ്, സി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കടുവകൾ എത്തിയത് ഒക്ടോബർ 21ന്
കഴിഞ്ഞ ഒക്ടോബർ 21നാണു ആനപ്പാറയെ ആശങ്കയിലാക്കി 3 കടുവകളും തള്ളക്കടുവയുമെത്തിയത്. അന്നു രാവിലെയോടെ ആനപ്പാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം 3 പശുക്കളുടെ ജഡം കണ്ടെത്തിയിരുന്നു. പിന്നാലെ, പശുക്കളെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിൽ ഒരു പശുവിനെ പാതിഭക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് ഇതിനു സമീപത്തായി ക്യാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ 22ന് രാത്രിയിൽ പശുവിന്റെ ജഡത്തിന്റെ ബാക്കിഭാഗം ഭക്ഷിക്കാനെത്തിയ 2 കടുവകളുടെ ദൃശ്യം ക്യാമറ ട്രാപ്പിൽ പതിഞ്ഞു. പശുക്കളെ ആക്രമിച്ചത് ഒരു കടുവയാണെന്നായിരുന്നു അതുവരെ എല്ലാവരും കരുതിയിരുന്നത്. 2 കടുവകളുണ്ടെന്നറിഞ്ഞതോടെ നാട്ടുകാർ ആശങ്കയിലായി. 23ന് രാത്രിയിൽ വീണ്ടുമെത്തിയ കടുവകൾ, ഇരയായി ക്യാമറ ട്രാപ്പിന് സമീപം സൂക്ഷിച്ചിരുന്ന പശുവിന്റെ ജഡം മുഴുവനായും ഭക്ഷിച്ച് മടങ്ങി. 24ന് രാത്രിയിലും കടുവകൾ ക്യാമറ ട്രാപ്പിന് സമീപമെത്തി.