രാഷ്ട്രപതി ഊട്ടിയിൽ; കനത്ത പൊലീസ് സുരക്ഷ
ഗൂഡല്ലൂർ∙രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി ഊട്ടിയിലെത്തി.ഡൽഹിയിൽ നിന്നും വ്യോമസേനയുടെ വിമാനത്തിൽ കോയമ്പത്തൂരിലെ സൂളൂർ വിമാനനിലയത്തിലെത്തിയ രാഷ്ട്രപതിയെ മന്ത്രി മെയ്യാനാഥൻ സ്വീകരിച്ചു.അവിടെ കാർ മാർഗം കോത്തഗിരി വഴിയാണ് ഊട്ടി രാജ്ഭവനിൽ എത്തിയത്.നേരത്തെ ഹെലികോപ്റ്ററിൽ ഊട്ടി തിട്ടുക്കൽ

ഗൂഡല്ലൂർ∙ രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി ഊട്ടിയിലെത്തി. ഡൽഹിയിൽ നിന്നും വ്യോമസേനയുടെ വിമാനത്തിൽ കോയമ്പത്തൂരിലെ സൂളൂർ വിമാനനിലയത്തിലെത്തിയ രാഷ്ട്രപതിയെ മന്ത്രി മെയ്യാനാഥൻ സ്വീകരിച്ചു.അവിടെ കാർ മാർഗം കോത്തഗിരി വഴിയാണ് ഊട്ടി രാജ്ഭവനിൽ എത്തിയത്.നേരത്തെ ഹെലികോപ്റ്ററിൽ ഊട്ടി തിട്ടുക്കൽ ഹെലിപാഡിലിറങ്ങാനായിരുന്നു. തീരുമാനിച്ചത്. മോശം കാലാവസ്ഥയെ തുടർന്നാണ് യാത്ര റോഡ് മാർഗമാക്കിയത്.രാജ് ഭവനിൽ സംസ്ഥാന ഗവർണർ ആർ.എൻ. രാഷ്ട്രപതിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
ഇന്ന് കൂനൂരിലെ വെല്ലിങ്‌ടൻ സൈനിക കോളജിൽ നടക്കുന്ന പരിപാടികളിൽ അവർ പങ്കെടുക്കും.തുടർന്ന് നാളെ രാജ്ഭവനിൽ ജില്ലയിലെ വിവിധ ഗോത്ര വിഭാഗങ്ങളുമായി അഭിമുഖം നടത്തും 30 ന് കോയമ്പത്തൂരിലേക്ക് മടങ്ങുന്ന രാഷ്ട്രപതി വ്യോമസേനയുടെ വിമാനത്തിൽ തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങും. അവിടെ തിരുവാരുവിൽ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങും.രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ഊട്ടിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.