ജില്ലയിൽ 267 എച്ച്‌ഐവി ബാധിതർ; എയ്ഡ്സ് ദിനാചരണം നടത്തും
കൽപറ്റ ∙ എയ്ഡ്സ് ദിനാചരണം നാളെയും മറ്റന്നാളുമായി നടക്കും. നാളെ വൈകിട്ട് 6ന് കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം ദീപം തെളിക്കും. തുടർന്ന് കൽപറ്റ ഫാത്തിമ മാതാ സ്‌കൂൾ ഓഫ് നഴ്‌സിങ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 2ന് ബത്തേരി സെന്റ് മേരീസ് കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൽപറ്റ ∙ എയ്ഡ്സ് ദിനാചരണം നാളെയും മറ്റന്നാളുമായി നടക്കും. നാളെ വൈകിട്ട് 6ന് കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം ദീപം തെളിക്കും. തുടർന്ന് കൽപറ്റ ഫാത്തിമ മാതാ സ്‌കൂൾ ഓഫ് നഴ്‌സിങ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 2ന് ബത്തേരി സെന്റ് മേരീസ് കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും.
നഗരസഭാധ്യക്ഷൻ ടി.കെ.രമേശ് അധ്യക്ഷത വഹിക്കും. തുടർന്ന് അസംപ്ഷൻ സ്‌കൂൾ ഓഫ് നഴ്‌സിങ്, വിനായക സ്‌കൂൾ ഓഫ് നഴ്‌സിങ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബും വയനാട് നാട്ടുകൂട്ടം കുറവരശുകളിയും അവതരിപ്പിക്കും. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നിവർ ചേർന്നാണു പരിപാടികൾ സംഘടിപ്പിക്കുന്നത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കുക’ എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫിസർ ഡോ.പ്രിയാ സേനൻ എന്നിവർ അറിയിച്ചു.
നിലവിൽ ജില്ലയിൽ 267 എച്ച്‌ഐവി പോസിറ്റീവ് കേസുകളാണുള്ളത്. ഇതിൽ 152 പേർക്ക് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെ ആന്റി റിട്രോ വൈറൽ തെറപ്പി യൂണിറ്റ് വഴിയാണ് ചികിത്സ നൽകുന്നത്. ബാക്കിയുള്ളവർ സമീപ ജില്ലകളിലും ചികിത്സ തേടുന്നു. എച്ച്‌ഐവി പരിശോധനയ്ക്കും രോഗബാധിതർക്ക് കൗൺസലിങ് ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി, കൽപറ്റ ജനറൽ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു.