ധീരസ്മരണകളോടെ മാവിലാംതോട്ടിൽ പഴശ്ശി അനുസ്മരണം
പുൽപള്ളി ∙ ബ്രിട്ടിഷ് ആധിപത്യത്തോട് പോരാടി വണ്ടിക്കടവ് മാവിലാംതോട്ടിൽ വീരമൃത്യുവരിച്ച കേരളവർമ പഴശ്ശിരാജയുടെ ഓർമ പുതുക്കാൻ നാടൊന്നിച്ചു. വിവിധ സ്കൂളുകളിൽ നിന്നു വിദ്യാർഥികളും പ്രണാമമർപ്പിക്കാനെത്തി. രാവിലെ പഴശ്ശി സ്മൃതിമണ്ഡപത്തിൽ വിവിധരംഗങ്ങളിൽ നിന്നുള്ളവർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം

പുൽപള്ളി ∙ ബ്രിട്ടിഷ് ആധിപത്യത്തോട് പോരാടി വണ്ടിക്കടവ് മാവിലാംതോട്ടിൽ വീരമൃത്യുവരിച്ച കേരളവർമ പഴശ്ശിരാജയുടെ ഓർമ പുതുക്കാൻ നാടൊന്നിച്ചു. വിവിധ സ്കൂളുകളിൽ നിന്നു വിദ്യാർഥികളും പ്രണാമമർപ്പിക്കാനെത്തി.
രാവിലെ പഴശ്ശി സ്മൃതിമണ്ഡപത്തിൽ വിവിധരംഗങ്ങളിൽ നിന്നുള്ളവർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ്അംഗം മണി പാമ്പനാൽ അധ്യക്ഷത വഹിച്ചു. ഡിടിപിസി അംഗം പി.വി.സഹദേവൻ, എം.എസ്.സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗം ബീനാജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കലേഷ് സത്യാലയം, കെ.എൽ.പൗലോസ്, മാനേജർ പി.വി.പ്രവീൺ, ജോമറ്റ് സെബാസ്റ്റ്യൻ, ഷൈജു പഞ്ഞിത്തോപ്പിൽ, കെ.വി.രാജു എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഴശ്ശി അനുസ്മരണം കൗൺസിൽ പ്രസിഡന്റ് പി.വാസു ഉദ്ഘാടനം ചെയ്തു. പി.ടി.പ്രകാശൻ, കെ.എസ്.മഹേശൻ, കെ.കെ.ഉണ്ണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
വയനാട് സിറ്റിക്ലബ് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.എൽ.പൗലോസ്, മണി പാമ്പനാൽ, എം.എസ്.സുരേഷ്ബാബു, ഷൈജു പഞ്ഞിത്തോപ്പിൽ, ടി.കെ.ശിവൻ, സി.ഡി.ബാബു, പി.എൻ.ജോണി, ബെന്നിമാത്യു എന്നിവർ പ്രസംഗിച്ചു.
മാവിലാംതോട് ലാൻഡ് സ്കേപ്പ് മ്യൂസിയത്തിൽ വിദ്യാർഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ജില്ലാ പഞ്ചായത്ത് അംഗം ബീനാജോസ് ഉദ്ഘാടനം ചെയ്തു. ഡിടിപിസി മാനേജർ പി.പി.പ്രവീൺ അധ്യക്ഷത വഹിച്ചു. പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂൾ എൻസിസി കെഡറ്റുകളും അധ്യാപകരും പഴശ്ശി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.