റോഡ് വീതി കൂട്ടിയപ്പോൾ മരങ്ങൾ മുറിച്ചില്ല; അപകട ഭീഷണി
നിരവിൽപുഴ ∙കുഞ്ഞോം റോഡരികിലെ മരങ്ങൾ ഗതാഗതത്തിന് തടസ്സമാകുന്നു. റോഡ് വീതി കൂട്ടി ടാർ ചെയ്തതോടെ മരങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്ന അവസ്ഥ ആയതാണ് ഇതിനു കാരണം. നവീകരണത്തിന് ഫണ്ട് അനുവദിച്ചപ്പോൾ മരങ്ങൾ മുറിച്ചു മാറ്റാനുള്ള പ്രവൃത്തി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് അതിനുള്ള ശ്രമങ്ങൾ

നിരവിൽപുഴ ∙കുഞ്ഞോം റോഡരികിലെ മരങ്ങൾ ഗതാഗതത്തിന് തടസ്സമാകുന്നു. റോഡ് വീതി കൂട്ടി ടാർ ചെയ്തതോടെ മരങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്ന അവസ്ഥ ആയതാണ് ഇതിനു കാരണം. നവീകരണത്തിന് ഫണ്ട് അനുവദിച്ചപ്പോൾ മരങ്ങൾ മുറിച്ചു മാറ്റാനുള്ള പ്രവൃത്തി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് അതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഭീമമായ തുക ചെലവ് വരുമെന്നതിനാൽ നടപടികൾ നീളുകയായിരുന്നു.
നിലവിൽ മിക്കയിടങ്ങളിലും വലിയ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനാവാത്ത സ്ഥിതിയാണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് വശം നൽകാനും ഏറെ പാടുപെടുന്ന അവസ്ഥയും ഉണ്ട്.ചിലയിടങ്ങളിൽ മരം മുറിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ റോഡിലേക്ക് തള്ളി നിൽക്കുന്നുണ്ട്. ഇവ വാഹനങ്ങളിൽ പതിക്കാനുള്ള സാഹചര്യവും ഏറെയാണ്. റോഡരികിലെ അപകട സാധ്യതയുള്ള ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.