മുള്ളൻകൊല്ലിയിലെ ക്വാറികൾ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു
മുള്ളൻകൊല്ലി ∙ പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്നതും പുതുതായി അനുമതി ലഭിച്ചതുമായ ക്വാറികൾ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ക്വാറികൾക്കെതിരായ പരാതികളും മാധ്യമ വാർത്തകളും പരിഗണിച്ച് കലക്ടർ നിയോഗിച്ചസംഘമാണ് ക്വാറികൾ പരിശോധിച്ചത്. മൈനിങ് ആൻഡ് ജിയോളജി, ഭൂജല വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, കൃഷി, റവന്യു,

മുള്ളൻകൊല്ലി ∙ പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്നതും പുതുതായി അനുമതി ലഭിച്ചതുമായ ക്വാറികൾ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ക്വാറികൾക്കെതിരായ പരാതികളും മാധ്യമ വാർത്തകളും പരിഗണിച്ച് കലക്ടർ നിയോഗിച്ചസംഘമാണ് ക്വാറികൾ പരിശോധിച്ചത്. മൈനിങ് ആൻഡ് ജിയോളജി, ഭൂജല വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, കൃഷി, റവന്യു, മരാമത്ത്, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ക്വാറികൾക്കെതിരായ പരാതികൾ പരിശോധിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾക്ക് അനുമതിയുള്ള മുളളൻകൊല്ലിയിലെ ശശിമല, ചണ്ണോത്തുകൊല്ലി, മരക്കടവ് ഡിപ്പോ എന്നിവിടങ്ങളിൽ ജനങ്ങളുടെ പരാതികൾ പരിശോധിച്ചു. ശശിമലയിൽ കേടുപറ്റിയ വീടുകളും ചാമപ്പാറയിലെ വറ്റിയ കിണറുകളും സംഘം നേരിൽകണ്ടു.
ചണ്ണോത്തുകൊല്ലി മലയടിവാരത്ത് ക്വാറി സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. ഇവിടെ ആഴമേറിയ കുഴൽക്കിണറുകളിലും വെള്ളമില്ല. വേനൽ ആരംഭത്തിൽ തന്നെ വരൾച്ചരൂക്ഷമാകുന്ന പ്രദേശമാണിത്. ശശിമലയിൽ നിലവിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ ആഴം അളക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഇത്തവണയും ഉദ്യോഗസ്ഥരെത്തിയത് പരാതിക്കാരെ അറിയിക്കാതെയാണെന്ന പരാതി നാട്ടുകാർക്കുണ്ട്. കഴിഞ്ഞതവണ പരിശോധനയ്ക്കെത്തിയ സംഘം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങുകയായിരുന്നു. പരാതിക്കാരെ മുൻകൂട്ടി അറിയിച്ചശേഷം പരിശോധിക്കാമെന്ന ഉറപ്പുനൽകി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ പഞ്ചായത്ത് ഭരണസമിതിയിലെ പലരും ഇക്കാര്യം അറിഞ്ഞില്ല. ഉദ്യോഗസ്ഥസംഘം പഞ്ചായത്തിലെത്തിയ വിവരം കേട്ടറിഞ്ഞെത്തിയവരാണ് ഉദ്യോഗസ്ഥരെ കണ്ട് പരാതികൾ ഉന്നയിച്ചത്.
ക്വാറി ഉടമകൾ നൽകിയ പരാതിയിൽ ഹൈക്കോടതിയാണ് നിലവിലുള്ള ക്വാറികൾ തുറക്കാൻ അനുമതി നൽകിയത്. 2 മാസത്തിനകം ക്വാറികൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി കലക്ടറോടാവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീണ്ടുമെത്തിയത്. കലക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്നും തുടർനടപടികൾ അതിനുശേഷമുണ്ടാകുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.