നവാസിന്റെ അപകട മരണം; സുമിൻഷാദും സഹോദരനും അറസ്റ്റിൽ
വൈത്തിരി ∙ ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് (44) മരിച്ച സംഭവം വ്യക്തി വൈരാഗ്യം മൂലമുള്ള ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞു.സഹോദരങ്ങളായ 2 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് ഓടിച്ചിരുന്ന നിലമ്പൂർ കാഞ്ഞിരത്തിങ്കൽ കോഴിക്കറാട്ടിൽ
വൈത്തിരി ∙ ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് (44) മരിച്ച സംഭവം വ്യക്തി വൈരാഗ്യം മൂലമുള്ള ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞു.സഹോദരങ്ങളായ 2 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് ഓടിച്ചിരുന്ന നിലമ്പൂർ കാഞ്ഞിരത്തിങ്കൽ കോഴിക്കറാട്ടിൽ
വൈത്തിരി ∙ ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് (44) മരിച്ച സംഭവം വ്യക്തി വൈരാഗ്യം മൂലമുള്ള ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞു.സഹോദരങ്ങളായ 2 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് ഓടിച്ചിരുന്ന നിലമ്പൂർ കാഞ്ഞിരത്തിങ്കൽ കോഴിക്കറാട്ടിൽ
വൈത്തിരി ∙ ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് (44) മരിച്ച സംഭവം വ്യക്തി വൈരാഗ്യം മൂലമുള്ള ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞു. സഹോദരങ്ങളായ 2 പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് ഓടിച്ചിരുന്ന നിലമ്പൂർ കാഞ്ഞിരത്തിങ്കൽ കോഴിക്കറാട്ടിൽ വീട്ടിൽ സുമിൻഷാദ് (24), സഹോദരൻ സുജിൻഷാദ് (20) എന്നിവരെയാണ് കൽപറ്റ ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അപകടം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
പ്രതികൾ നിലവിൽ പുത്തൂർവയലിലാണ് താമസം. കഴിഞ്ഞ 2ന് രാവിലെ എട്ടരയോടെ ചുണ്ടേൽ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമായിരുന്നു അപകടം. നവാസ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. പൊലീസ് പറയുന്നത്: പ്രതികളുടെയും നവാസിന്റെയും വ്യാപാര സ്ഥാപനങ്ങൾ ചുണ്ടേലിൽ ദേശീയപാതയുടെ ഇരുവശങ്ങളിലായാണ്.
പ്രതികളുടെ പിതാവ് ഹോട്ടൽ വ്യാപാരിയും നവാസിനു പലചരക്കുകടയുമാണ്. ഇവിടെ നിന്നുണ്ടായ അസ്വാരസ്യങ്ങളാണു കൊലപാതകത്തിലേക്കു നയിച്ചത്. ഈ ഹോട്ടലിനു മുന്നിൽ ദിവസങ്ങൾക്കു മുൻപ് ആരോ കൂടോത്രം ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് പിതാവ് സുൽഫിക്കർ വൈത്തിരി സ്‌റ്റേഷനിൽ കഴിഞ്ഞ ഒന്നിനു പരാതി നൽകിയിരുന്നു. രാത്രിയിൽ ഒരാൾ ഹോട്ടലിനു മുന്നിൽ കൂടോത്രം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് നവാസിന്റേതാണെന്നു പ്രതികൾ സംശയിച്ചു. നവാസിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2ന് രാവിലെ എട്ടോടെ സുമിൻഷാദ് ചുണ്ടേൽ എസ്റ്റേറ്റ് പള്ളിക്കു മുന്നിൽ ജീപ്പിൽ കാത്തുനിന്നു.
നവാസ് വാഹനവുമായി വരുന്ന വിവരം സുജിൻഷാദ് ഫോണിൽ അറിയിച്ചതോടെ സുമിൻഷാദ് അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് എതിരെ വന്ന നവാസിന്റെ ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സുമിൽഷാദ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഡിസ്ചാർജ് ആയതോടെ കസ്റ്റഡിയിലെടുത്തു. സുജിൻഷാദിനെ ചുണ്ടേലിൽ നിന്നാണു പിടികൂടിയത്. ഇരുവരുടെയും അറസ്റ്റ് ഇന്നലെ ഉച്ചയോടെ രേഖപ്പെടുത്തി. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണമുണ്ടാകും. പ്രതികളെ റിമാൻഡ് ചെയ്തു.
വ്യക്തി വൈരാഗ്യം, കൂടോത്രം...ഒടുവിൽ കൊല
ആഴ്ചകൾ നീണ്ട വ്യക്തി വൈരാഗ്യം, കൂടോത്രം, ഒടുവിൽ കൊല. പ്രതികളും നവാസും തമ്മിൽ ആഴ്ചകളായിട്ട് വ്യക്തിവൈരാഗ്യം രൂക്ഷമായിരുന്നു. കഴിഞ്ഞ 30ന് രാത്രിയിൽ പ്രതികളുടെ ഹോട്ടലിനു മുന്നിൽ അജ്ഞാത വ്യക്തി കൂടോത്ര സാധനങ്ങൾ കൊണ്ടുവച്ചതോടെ വൈരാഗ്യം അരുംകൊലയിലേക്ക് വഴിമാറുകയായിരുന്നു.
ഹോട്ടലിനു മുന്നിൽ കോഴിത്തലയും മുട്ടയും പട്ടും മറ്റു വസ്തുക്കളുമാണ് കൊണ്ടുവച്ചത്. മുഖം മറച്ചതിനാൽ സിസിടിവി ദൃശ്യങ്ങളിൽ ആളെ വ്യക്തമായിരുന്നില്ല. എന്നാൽ, ഇതിനു പിന്നിൽ നവാസാണെന്ന് പ്രതികൾ ഉറച്ചു വിശ്വസിച്ചു. തുടർന്ന് നവാസിനെ അപായപ്പെടുത്താൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു.
അഭിനയം പോരാ; കഥ പൊളിഞ്ഞു
ചുണ്ടേൽ ∙ നവാസിനെ അപായപ്പെടുത്താനുള്ള നീക്കം ഞായറാഴ്ച രാത്രിയോടെ പ്രതി സുമിൻഷാദ് തുടങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാത്രി സുമിൻഷാദിന്റെ ജീപ്പ് ചുണ്ടേൽ എസ്റ്റേറ്റിനുള്ളിലൂടെ പലതവണ പോയിട്ടുണ്ട്. ഇതിനു ദൃക്സാക്ഷികളുണ്ട്. അപകടം എവിടെവച്ച് നടത്തണമെന്നു തീരുമാനിക്കാനായിരുന്നു ഇൗ നീക്കമെന്ന് ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുന്നു. പൊതുവേ ആൾതിരക്കു കുറഞ്ഞ പാതയാണു ചുണ്ടേലിൽ നിന്നു ചുണ്ടത്തോട്ടം അങ്ങാടിയിലേക്കുള്ള റോഡ്.
അതുകൊണ്ടു തന്നെയാണു കൊലപാതകത്തിനു പ്രതി ഇൗ റോഡ് തിരഞ്ഞെടുത്തതും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രതി സുമിൻഷാദ് 2ന് രാവിലെ ഏഴോടെ ജീപ്പുമായി ചുണ്ടത്തോട്ടം അങ്ങാടിയിലേക്ക് എത്തി. നവാസിന്റെ ഓട്ടോ വരുന്നതും കാത്ത് ഒരു മണിക്കൂറോളം അങ്ങാടിയിലെ പള്ളിക്ക് സമീപം കാത്തിരുന്നു. തുടർന്ന് ഫോൺ കോൾ വന്നതിന് പിന്നാലെ ജീപ്പുമായി പോയി. തുടർന്നാണു ഓട്ടോയും ജീപ്പും കൂട്ടിയിടിച്ചത്.
അപകടം സംഭവിച്ചശേഷം ജീപ്പിൽ നിന്നു പുറത്തിറങ്ങിയ സുമിൻഷാദ് ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. നല്ല വീതിയുള്ള നേർറോഡിലാണ് അപകടം നടന്നത്. വളവുകളില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാനും കഴിയും. ഇതും ബന്ധുക്കളുടെ സംശയം വർധിപ്പിച്ചു. തുടർന്നാണു ബന്ധുക്കൾ വൈത്തിരി പൊലീസിൽ പരാതി നൽകിയത്. ഗൂഢാലോചനയിൽ മറ്റു ചിലർക്കു കൂടി വ്യക്തമായ പങ്കുണ്ടെന്നും നവാസിനെ സംഭവസ്ഥലത്തേക്കു വിളിച്ചു വരുത്തിയതാണെന്നും അവരെക്കൂടി കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
പ്രതി സുമിൻഷാദ് നേരത്തേ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു കൊല്ലപ്പെട്ട നവാസ്. നാട്ടിലെ എല്ലാകാര്യങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന നവാസിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി. വൻജനാവലിയുടെ സാന്നിധ്യത്തിലാണു നവാസിന്റെ കബറടക്കം നടന്നത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച വൈകിട്ടോടെ, പ്രതികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അടിച്ചുതകർത്തിരുന്നു.