എൻ ഗോത്രയുമായി തൊള്ളായിരംകണ്ടി വിളിക്കുന്നു
മേപ്പാടി ∙ ഉരുൾപൊട്ടലുണ്ടാക്കിയ പ്രതിസന്ധി പതിയെ മറികടന്ന് വിനോദസഞ്ചാരികൾക്കു പുതുകാഴ്ചകളും വിനോദങ്ങളുമായി തൊള്ളായിരംകണ്ടിയും സമീപപ്രദേശങ്ങളും ഒരുങ്ങുന്നു. വനഭംഗിയും ഏകാന്തതയും ആസ്വദിച്ച് അവധിക്കാലം സമാധാനത്തോടെ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കു സ്വർഗാനുഭൂതി നൽകുന്നയിടമാണു തൊള്ളായിരംകണ്ടി. വയനാടിന്റെ

മേപ്പാടി ∙ ഉരുൾപൊട്ടലുണ്ടാക്കിയ പ്രതിസന്ധി പതിയെ മറികടന്ന് വിനോദസഞ്ചാരികൾക്കു പുതുകാഴ്ചകളും വിനോദങ്ങളുമായി തൊള്ളായിരംകണ്ടിയും സമീപപ്രദേശങ്ങളും ഒരുങ്ങുന്നു. വനഭംഗിയും ഏകാന്തതയും ആസ്വദിച്ച് അവധിക്കാലം സമാധാനത്തോടെ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കു സ്വർഗാനുഭൂതി നൽകുന്നയിടമാണു തൊള്ളായിരംകണ്ടി. വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ തലയെടുപ്പോടെ ഉയർന്നുനിന്ന തൊള്ളായിരംകണ്ടി മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിനു ശേഷമുണ്ടായ ആലസ്യത്തിൽ നിന്ന് മെല്ലെ ഉണരുകയാണ്.
പുതിയ അനുഭവം ‘എൻ ഗോത്ര’
‘എൻ ഗോത്ര’ എന്ന പേരിൽ ഉയരുന്ന ആദിവാസി പൈതൃക മ്യൂസിയമാണു തൊള്ളായിരംകണ്ടിയിലെ പുതിയ ആകർഷണം. കുറിച്യർ, കുറുമർ, പണിയർ, കാട്ടുനായ്ക്കർ വിഭാഗക്കാരുടെ സംസ്കാരത്തിന്റെയും നിത്യജീവിതത്തിന്റെയും തനതുമാതൃകകളാണ് മ്യൂസിയത്തിൽ സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത്. ഗോത്രജനതയുടെ ആരാധനാമൂർത്തികൾ, പണിയായുധങ്ങൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, വാദ്യോപകരണങ്ങൾ, ദേഹച്ചമയങ്ങൾ തുടങ്ങി ആ ജനതയുടെ ജീവിതം അടയാളപ്പെടുത്തുന്ന പുരാതനവാസ ഗൃഹങ്ങളുടെ മാതൃകകൾ വരെ മ്യൂസിയത്തിലുണ്ട്.
ബ്രിട്ടിഷുകാർക്കു ചുരംപാത കാട്ടിക്കൊടുത്ത ഇതിഹാസനായകൻ കരിന്തണ്ടന്റെ പ്രതിമയും ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ആദിവാസി കൂട്ടായ്മയായ ജെഎൽജി ഗ്രൂപ്പ് തനത് ഭക്ഷ്യ വിഭവങ്ങളും ഒരുക്കുന്നുണ്ട്. പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ.കേളു 16ന് ‘എൻ ഗോത്ര’ ഉദ്ഘാടനം ചെയ്യും.
‘ചിൽ’ചില്ലു പാലം
25 ഏക്കറിൽ പരന്നു കിടക്കുന്ന ഉദ്യാനത്തിലെ മുഖ്യ ആകർഷണം 100 അടി നീളത്തിലുള്ള ചില്ലുപാലമാണ്. ഇവിടെ നിന്നു നോക്കിയാൽ താഴെ ചെടികളുടെയും ചെറു ജീവികളുടെയും സൂക്ഷ്മമായ ആവാസ വ്യവസ്ഥ കാണാം. തൊട്ടു മുന്നിൽ അരുണമലയുടെ വിശാലമായ ദൃശ്യം.
പ്രവേശനം എങ്ങനെ?
250 രൂപയാണ് തൊള്ളായിരംകണ്ടിയിലേക്കുള്ള പ്രവേശന നിരക്ക്. ചില്ലുപാലത്തിനു പുറമേ ചിൽഡ്രൻസ് പാർക്ക്, മൾട്ടിവെയ്ൻസ്, ട്രാംപൊലിൻ, വ്യൂ പോയിന്റ്, സ്കൈവോക്ക്, റൈഫിൾ ഷൂട്ടിങ്, ആർച്ചറി, എടയ്ക്കൽ ഗുഹയുടെ മിനിയേച്ചർ, ഹൊറിസോണ്ടൽ ലാഡർ, ഫ്രീവോക്ക് എന്നിവയിലേക്കുള്ള പ്രവേശനം ഈ നിരക്കിൽ ഉൾപ്പെടുന്നു. ബോട്ട് സവാരി, ജയന്റ് സ്വിഗ് തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കാണ്.
എങ്ങനെയെത്താം
ഓഫ് റോഡ് സഞ്ചാരത്തിന്റെ ആവേശം അനുഭവിച്ചു വേണം സമുദ്രനിരപ്പിൽ നിന്നു 4000 അടി ഉയരത്തിലുള്ള 900 കണ്ടിയിലെ ഈ ജൈവോദ്യാനത്തിലെത്താൻ. ജില്ലാ ആസ്ഥാനമായ കൽപറ്റയിൽനിന്ന് 20 കിലോമീറ്റർ മാത്രം. മേപ്പാടിയിൽനിന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിൽ കള്ളാടിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ ഓഫ് റോഡ് പാതയിലൂടെ സഞ്ചരിച്ചാൽ പാർക്കിലെത്താം.