പോക്സോ കേസിൽ 2 പേർ അറസ്റ്റിൽ
വെള്ളമുണ്ട(വയനാട്)∙ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. തിരുവനന്തപുരം കരമന പത്തുമുറി കോംപൗണ്ട് സുനിൽ കുമാർ (47), മക്കിയാട് കോമ്പി സജീർ (36) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം . സ്കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ നൽകി പ്രലോഭിപ്പിച്ച് വാടക

വെള്ളമുണ്ട(വയനാട്)∙ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. തിരുവനന്തപുരം കരമന പത്തുമുറി കോംപൗണ്ട് സുനിൽ കുമാർ (47), മക്കിയാട് കോമ്പി സജീർ (36) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. സ്കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ നൽകി പ്രലോഭിപ്പിച്ച് വാടക ക്വാർട്ടേഴ്സിൽ എത്തിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സുനിൽകുമാറിൽ നിന്നു പണം വാങ്ങി സജീർ സംഭവത്തിന് ഒത്താശ നൽകുകയായിരുന്നു.
ചെറുപ്പത്തിൽ നാടുവിട്ട സുനിൽകുമാറിനു സ്ഥിരം മേൽവിലാസം ഇല്ലാത്തതിനാൽ ഏറെ പണിപ്പെട്ടാണ് അന്വേഷണ സംഘം പിടികൂടിയത്. വ്യത്യസ്ത മേൽവിലാസത്തിൽ കഴിയുകയായിരുന്ന ഇയാൾ 3 വിവാഹം കഴിച്ചിട്ടുണ്ട്. ഇതെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിൽ എത്തിയത്. വെള്ളമുണ്ട എസ്എച്ച്ഒ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐ സാദിർ തലപ്പുഴ, എഎസ്ഐ ഷിദിയ ഐസക്, സിപിഒമാരായ കെ.നിസാർ, പി.റഹീസ്, എം.റഹീം, പി.ഷംസുദ്ദീൻ, വിപിൻ ദാസ്, എം.പ്രതീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.