വിലയുള്ളപ്പോൾ വിളവെടുപ്പ് നടക്കുന്നില്ല; ദുരിതമൊഴിയാതെ കർഷകർ
നടവയൽ ∙ കാർഷിക വിളകൾക്ക് തരക്കേടില്ലാത്ത വിലയുണ്ടെങ്കിലും വിളവെടുപ്പുകാലത്തെ പ്രതികൂല കാലാവസ്ഥയും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാക്കുന്നു.മഴയും തൊഴിലാളിക്ഷാമവും മൂലം വിളഞ്ഞുനിൽക്കുന്ന കാപ്പി, കുരുമുളക്, അടയ്ക്ക, നെല്ല് മുതലായവ വിളവെടുക്കാനും റബർ ടാപ്പിങ് നടത്താനും കഴിയാത്ത അവസ്ഥയാണ്.

നടവയൽ ∙ കാർഷിക വിളകൾക്ക് തരക്കേടില്ലാത്ത വിലയുണ്ടെങ്കിലും വിളവെടുപ്പുകാലത്തെ പ്രതികൂല കാലാവസ്ഥയും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാക്കുന്നു. മഴയും തൊഴിലാളിക്ഷാമവും മൂലം വിളഞ്ഞുനിൽക്കുന്ന കാപ്പി, കുരുമുളക്, അടയ്ക്ക, നെല്ല് മുതലായവ വിളവെടുക്കാനും റബർ ടാപ്പിങ് നടത്താനും കഴിയാത്ത അവസ്ഥയാണ്. ഒരാഴ്ചയായി ഉച്ചയ്ക്ക് ശേഷമുള്ള മഴ മൂലം വിളവെടുത്ത കാപ്പി ഉണക്കിയെടുക്കാൻ കഴിയുന്നില്ല.
കാപ്പി ഉണക്കാൻ കഴിയാതെ കർഷകർ വീടിനുള്ളിൽ കൂട്ടിയിട്ട നിലയിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷം തുടരുന്നതിനാൽ കാപ്പി പൂപ്പൽ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നിനച്ചിരിക്കാതെ പെയ്ത മഴയിൽ വീടിനു മുകളിൽ ഉണക്കാനിട്ട കാപ്പി ഒഴുകിപ്പോയ കർഷകരും പൂതാടി പഞ്ചായത്തിലുണ്ട്. കൂടാതെ മഞ്ഞും മഴയും മൂലം കാപ്പിക്കുരു വിളവെടുക്കും മുൻപ് കാപ്പി പൂവിടുന്നതു തിരിച്ചടിയാകുന്നു.
പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് വിളവെടുക്കും മുൻപേ കാപ്പി പൂത്തത്. മഴ മാറിയാലും പൂ ഉണങ്ങാതെ പഴുത്തുണങ്ങിയ കാപ്പിക്കുരു വിളവെടുക്കാൻ കഴിയില്ല. ഇതിനിടെ കാപ്പിക്കുരു കുരങ്ങ്, അണ്ണാൻ, മരപ്പട്ടി എന്നിവ മൂലം നഷ്ടപ്പെടാതിരിക്കാൻ കാവൽ ഏർപ്പെടുത്തേണ്ട അവസ്ഥയാണ്. കഴിഞ്ഞ 4 വർഷമായി വിളവെടുപ്പു സമയത്ത് കാപ്പി പൂക്കുന്നത് പതിവാണ്. ജില്ലയിൽ ഡിസംബറിലാണ് കാപ്പിയുടെ വിളവെടുപ്പ് സമയമെങ്കിലും പല പ്രദേശങ്ങളിലും കാപ്പിക്കുരു നവംബറിൽ തന്നെ പഴുത്തിരുന്നു. തൊഴിലാളി ക്ഷാമവും മഴയും മൂലമാണ് പലരും വിളവെടുപ്പ് നീട്ടിക്കൊണ്ടു പോകുന്നത്. നെൽക്കർഷകരുടെയും സ്ഥിതി മറിച്ചല്ല.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പലരുടെയും നെല്ല് വയലിൽ വീണടിഞ്ഞുകിടക്കുകയാണ്. വർഷങ്ങളായി നഞ്ചക്കൃഷി വിളവെടുപ്പ് കാലത്തെ മഴ കർഷകന് തീരാദുരിതമാണ് സമ്മാനിക്കുന്നത്. മഴ മാറിയാൽ തന്നെ എല്ലായിടത്തും വിളവെടുപ്പ് ഒരുമിച്ച് നടത്തുന്നതു മൂലം തൊഴിലാളിക്ഷാമം കൂടാനാണ് സാധ്യതയെന്നു കർഷകർ പറയുന്നു.
നേന്ത്രക്കായയ്ക്കും കാപ്പിക്കും നല്ലവില; കർഷകർക്കു ഗുണമില്ല
കഴിഞ്ഞ കുറച്ചുവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാപ്പിക്കും കുരുമുളകിനും ഏറ്റവും മികച്ച വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. നേന്ത്രക്കായ കിലോയ്ക്ക് 48 രൂപയും 54 കിലോ ചാക്കിന്റെ കാപ്പിക്ക് 12,000 രൂപയുമാണ് ഇപ്പോൾ വില ലഭിക്കുന്നത്. എന്നാൽ, വില വർധിക്കുമ്പോഴും വെട്ടാൻ കുലയില്ലെന്ന അവസ്ഥയാണു നേന്ത്രവാഴക്കർഷകരുടേത്. വിളവെടുപ്പ് വ്യാപകമായപ്പോൾ വില കുറഞ്ഞിരുന്നു. ഇപ്പോൾ നല്ല വില ലഭിക്കുമ്പോൾ ഉൽപന്നവുമില്ലാത്ത അവസ്ഥ. ഉൽപാദനനക്കുറവും കാലംതെറ്റി പെയ്യുന്ന മഴയുമാണു കാപ്പിക്കർഷകർക്കും തിരിച്ചടിയാകുന്നത്.